യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

നേമം: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതി നേമം പൊലീസി‍ൻെറ പിടിയിലായി. കല്ലിയൂർ പകലൂർ 'ഗ്രാമശ്രീ'യിൽ അപ്പുണ്ണി എന്ന ഹരികൃഷ്ണൻ (24) ആണ് പിടിയിലായത്. നേമം കോലിയക്കോട് പണയിൽ വീട്ടിൽ നുജുമുദ്ദീൻെറ മകൻ നസീർ (42) ആണ് പ്രതിയുടെ വിരോധത്തിനിരയായത്. വ്യക്തിവിരോധത്തിൻെറ പേരിൽ ഇയാളെ പ്രതി കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. വെള്ളായണി ഓട്ടോ സ്റ്റാൻഡിൽ നസീറും പ്രതികളുടെ കൂട്ടുകാരനായ അഷ്റഫും തമ്മിലുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പ്രതി റിമാൻഡിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.