ആശാഭവ​െൻറ പ്രവർത്തനം മാതൃകാപരം- മന്ത്രി

ആശാഭവൻെറ പ്രവർത്തനം മാതൃകാപരം- മന്ത്രി പുനലൂർ: ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരെ പുനരധിവസിപ്പിച്ച പുനലൂർ ആശാഭവൻെറ പ്രവർത്തനം നന്മനിറഞ്ഞതും സമൂഹത്തിന് മാതൃകയുമാെണന്ന് മന്ത്രി കെ.രാജു പറഞ്ഞു. ആശാഭവൻെറ മുപ്പതാമത് വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡയറക്ടർ വർഗീസ് എബ്രഹാം അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ കെ. രാജശേഖരൻ, എം.എ.രാജഗോപാൽ, പ്രതിപക്ഷനേതാവ് നെൽസൺ സെബാസ്റ്റ്യൻ, സഞ്ജു ബുഖാരി, എച്ച്. സലിംരാജ്, റവ.ഡാനിയേൽ മാത്യു, എസ്.ഇ. സഞ്ജയ് ഖാൻ, രാജു, ഡി. ജേക്കബ്, അനിൽ പന്തപ്ലാവ്, വിൽസൺ, സുധീർകുമാർ, എബ്രഹാം മാത്യു എന്നിവർ സംസാരിച്ചു. പൊതുസമ്മേളനത്തിനുമുന്നോടിയായി ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരിപാടികളും നടന്നു. തടിക്കാട്-പൊലിക്കോട് റോഡ് ടാറിങ്: തടസ്സങ്ങൾ നീങ്ങി അഞ്ചൽ: പുനർനിർമിക്കുന്ന തടിക്കാട് -പൊലിക്കോട് റോഡിൽ ടാറിങ് പൂർത്തിയാകാത്ത സ്ഥലത്ത് ഉടൻ ടാറിങ് നടത്തുമെന്ന് അധികൃതർ. പൊലിക്കോട് ജങ്ഷന് സമീപം പാലത്തിൻെറ ഇരുവശങ്ങൾ, അറയ്ക്കൽ കശുവണ്ടി ഫാക്ടറിക്ക് സമീപം, അറയ്ക്കൽ ക്ഷേത്രത്തിന് സമീപം എന്നിവിടങ്ങളിലാണ് ഇനി ടാറിങ് നടത്താനുള്ളത്. ജലസേചന വകുപ്പിൻെറ ചില പണികൾ പൂർത്തീകരിക്കേണ്ടതിനാലാണ് ഇവിടെ ഒന്നാംഘട്ട ടാറിങ് നടത്താതിരുന്നത്. കഴിഞ്ഞദിവസം ജലസേചന വകുപ്പധികൃതർ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കി. ഏതാനും ദിവസത്തിനകം ടാറിങ് പൂർത്തീകരിക്കും. ഇതോടെ ഇതുവഴിയുള്ള ഗതാഗതം സുഗമമാകും. മാസങ്ങളായുള്ള ഇവിടത്തെ ഗതാഗത പ്രശ്നങ്ങൾ 'മാധ്യമം' വാർത്തയാക്കിയിരുന്നു. ഇതേത്തുടർന്നാണ് ജലസേചനവകുപ്പധികൃതർ നിർമാണം പൂർത്തിയാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.