എ.ഐ.വൈ.എഫ് ഉപരോധത്തിൽ സംഘർഷം

പുനലൂർ: എ.ഐ.വൈ.എഫിൻെറ ദേശീയപാത ഉപരോധം പൊലീസുമായുള്ള ഉന്തിലും തള്ളിലും കലാശിച്ചു. പൊലീസ് നടപടിയിൽ പരിക്കേറ്റ മണ്ഡലം പ്രസിഡൻറ് ശ്യംരാജിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൗരത്വഭേദഗതി നിയമത്തിനെതിരെയും സി.പി.ഐ ദേശീയ നേതാവ് ബിനോയ് വിശ്വത്തെ കർണാടകയിൽ അറസ്റ്റ് ചെയ്തതതിലും പ്രതിഷേധിച്ച് ശനിയാഴ്ച രാത്രിയായിരുന്നു സമരം. പ്രതിഷേധക്കാർ പട്ടണം ചുറ്റി പ്രകടനത്തിന് ശേഷം ടി.ബി ജങ്ഷനിൽ പാത ഉപരോധിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വി.എസ്. പ്രവീൺ കുമാർ സമരം ഉദ്ഘാടനം ചെയ്യുേമ്പാൾ പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കാൻ പൊലീസ് ശ്രമിക്കുന്നതിനിടെ ഇരുകൂട്ടരും ഉന്തും തള്ളുമായി. ഇതിനിടെയാണ് ശ്യംരാജിന് പരിക്കേറ്റത്. അറസ്റ്റിലായവരെ സ്റ്റേഷനിൽ എത്തിച്ച ശേഷം ജാമ്യത്തിൽ വിട്ടു. സി.പി.ഐ മണ്ഡലം സെക്രട്ടറി സി. അജയപ്രസാദ്, നഗരസഭ ചെയർമാൻ കെ. രാജശേഖരൻ എന്നിവർ ആശുപത്രിയിലെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.