* വ്യവസായികാടിസ്ഥാനത്തിലുള്ള പുഷ്പകൃഷിയിൽ കേരളത്തിന് വലിയ സാധ്യതകൾ- മുഖ്യമന്ത്രി തിരുവനന്തപുരം: കനകക്കുന്നിൽ പൂക്കളുടെ വർണവസന്തം വിരിയിച്ച് 'വസന്തോത്സവ'ത്തിന് തുടക്കമായി. ലോക കേരളസഭയുടെ ഭാഗമായാണ് ടൂറിസംവകുപ്പ് കനകക്കുന്നിൽ 'വസന്തോത്സവം' പുഷ്പമേള ഒരുക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. വ്യവസായികാടിസ്ഥാനത്തിലുള്ള പുഷ്പകൃഷിയിൽ കേരളത്തിന് വലിയ സാധ്യതകളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിനോദമെന്നതിലുപരി വ്യവസായികാടിസ്ഥാനത്തിൽത്തന്നെ കൃഷി ചെയ്യുന്നതിനെക്കുറിച്ച് ഗൗരവമായ ആലോചനകൾ ഉണ്ടാകേണ്ടതുണ്ടെന്നും അേദ്ദഹം പറഞ്ഞു. കേരളത്തിൻെറയാകെ വർണവസന്തമായി മാറാൻ വസന്തോത്സവത്തിന് കഴിയുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഏറെ പുതുമകൾ നിറഞ്ഞതാണ് ഇത്തവണത്തെ വസന്തോത്സവം. പൂന്തോട്ടനഗരമായ ബഗളൂരുവിൽ നിന്ന് എത്തിച്ചവയടക്കമുള്ള ചെടികളുടെ ശേഖരം വ്യത്യസ്തമാകുമെന്നും അദ്ദേഹം പറഞ്ഞു. പുഷ്പമേളയുടെ ടിക്കറ്റിൻെറ ആദ്യ വിൽപനയും മന്ത്രി നിർവഹിച്ചു. മേയർ കെ. ശ്രീകുമാർ, കൗൺസിലർ പാളയം രാജൻ, ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ പി. ബാലകിരൺ, കെ.ടി.ഡി.സി എം.ഡി കൃഷ്ണതേജ, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ എന്നിവർ സന്നിഹിതരായിരുന്നു. രണ്ടാഴ്ചക്കാലം നഗരത്തിന് വസന്തകാലം സമ്മാനിക്കുന്നതാണ് പ്രദർശനം. ബംഗളൂരുവിൽ നിന്നുമാത്രം 20,000 വ്യത്യസ്തയിനം ചെടികളാണ് മേളയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വനക്കാഴ്ചകളും വനവിഭവങ്ങളുടെ പ്രദർശനവും വിപണനവും മേളയിലുണ്ട്. സർക്കാർവകുപ്പുകൾ, ഏജൻസികൾ, സ്വകാര്യസ്ഥാപനങ്ങൾ എന്നിവരുടെ സാന്നിധ്യം മേളയെ വ്യത്യസ്തമാക്കുന്നു. ഗോത്രസമുദായങ്ങളിൽ നിലനിൽക്കുന്ന വംശീയ ചികിത്സാരീതികൾ പരിചയപ്പെടുത്തുന്നതിനായി ഗോത്ര പാരമ്പര്യവൈദ്യ ചികിത്സാ ക്യാമ്പ് മേളയിൽ ഒരുക്കി. കേരളത്തിൻെറ വിവിധ ഭാഗങ്ങളിലെ രുചിക്കൂട്ടുകൾ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേളയും വസന്തോത്സവത്തിൻെറ ഭാഗമാണ്. മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പ്രവേശന ഫീസ്. രാവിലെ പത്തുമുതൽ വൈകീട്ട് എട്ടുവരെയാണ് പ്രവേശനം. ജനുവരി മൂന്നിന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.