പാലോട്: ദലിത്വിഭാഗത്തിൽെപട്ട 19 കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവിനെയും സുഹൃത്തുക്കെളയും പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങമ്മല ഒഴുകുപാറ നാലു സൻെറ് കോളനിയിൽ മുഹ്സിൻ (19), സുഹൃത്തുക്കളായ മാർത്താണ്ഡം പോങ്ങിൽകാല പുത്തൻവീട്ടിൽ അശോക് കുമാർ, മാർത്താണ്ഡം കണ്ണങ്കര വിജയകുമാർ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 17 മുതൽ പെൺകുട്ടിയെ കാണാനില്ലെന്ന് മാതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ മുഹ്സിൻ പെൺകുട്ടിയെ തമിഴ്നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയതായി കെണ്ടത്തി. ലഹരിക്ക് അടിമയായ മുഹ്സിന് കഞ്ചാവ് നൽകിയിരുന്നത് തമിഴ്നാട് സ്വദേശികളും എക്സ്കവേറ്റർ ഡ്രൈവർമാരുമായ കൂട്ടുപ്രതികൾ ആയിരുന്നു. പെൺകുട്ടിയെ കടത്തിക്കൊണ്ട് പോകാനും തമിഴ്‌നാട്ടിൽ താമസിപ്പിക്കാനുമുള്ള സഹായം ചെയ്തതും ഇരുവരും ചേർന്നായിരുന്നു. ആൺകുട്ടികളെ പോലെ വസ്ത്രം ധരിപ്പിച്ചായിരുന്നു പെൺകുട്ടിയെ ലോഡ്ജിൽ താമസിപ്പിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാവുന്നതിന് മുമ്പ് ബംഗളൂരുവിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയതിൻെറ അടിസ്ഥാനത്തിൽ മുഹ്സിനെതിരെ പോക്സോ കുറ്റവും ചുമത്തി. പാലോട് സബ് ഇൻസ്‌പെക്ടർ എസ്. സതീഷ്കുമാർ, ഗ്രേഡ് സബ് ഇൻസ്‌പെക്ടർ സാംരാജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ നവാസ്, നസീറ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.