ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് ചിറകേകാന്‍ ഡിഫറൻറ് ആര്‍ട്ട് സെൻറര്‍

ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് ചിറകേകാന്‍ ഡിഫറൻറ് ആര്‍ട്ട് സൻെറര്‍ തിരുവനന്തപുരം: ഭിന്നശേഷി ക്കാരായ കുട്ടികളുടെ കലാപരമായ കഴിവുകള്‍ കണ്ടെത്തി വിവിധ കലകള്‍ പരിശീലിപ്പിച്ച് സ്ഥിരം കലാവതരണത്തിന് അവസരമൊരുക്കുന്ന ഡിഫറൻറ് ആര്‍ട്ട് സൻെറര്‍ എന്ന ബൃഹത് പദ്ധതിക്ക് തുടക്കം കുറിക്കുന്നതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കഴക്കൂട്ടം മാജിക് പ്ലാനറ്റിലാണ് ഡിഫറൻറ് ആര്‍ട്ട് സൻെറര്‍ സക്ഷാത്കരിക്കുന്നത്. സാമൂഹികനീതി വകുപ്പ്, കേരള സാമൂഹിക സുരക്ഷാമിഷന്‍, തിരുവനന്തപുരം നഗരസഭ, മാജിക് അക്കാദമി, കെ. ഡിസ്‌ക് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതിയൊരുങ്ങുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഭിന്നശേഷിക്കുട്ടികളുടെ സിനിമ, സംഗീതം, നൃത്തം, അഭിനയം, ചിത്രകല, വാദ്യോപകരണ സംഗീതം എന്നീ വിഭാഗങ്ങളിലുള്ള കഴിവുകളാണ് ഡിഫറൻറ് ആര്‍ട്ട് സൻെററിലെ ഓരോ വേദിയിലും അരങ്ങേറുക. ഇതിനായി ഏഴ് വേദികള്‍ നിര്‍മിച്ചിട്ടുണ്ട്. നഗരസഭ പരിധിയിലുള്ള കുട്ടികളെ തെരഞ്ഞെടുത്താണ് പരിശീലനം നടത്തുന്നത്. ഇതിൻെറ ഭാഗമായി 23ന് ഉച്ചക്ക് 12.30ന് മന്ത്രി കെ.കെ. ശൈലജയുടെ സാന്നിധ്യത്തില്‍ കഴക്കൂട്ടം മാജിക് പ്ലാനറ്റില്‍ ഒരു മാധ്യമപ്രവര്‍ത്തക സംഗമവും എം പവര്‍ സൻെററിലെ കുട്ടികളുടെ പ്രകടനം, രക്ഷാകര്‍ത്താക്കളുടെ മീറ്റിങ്, ഡിഫറൻറ് ആര്‍ട്ട് സൻെറര്‍ സന്ദര്‍ശനം എന്നിവയും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.