ഭാരവാഹികൾ

പത്തനാപുരം: ടൗണ്‍ ചേലക്കോട് െറസിഡന്‍സ് അസോസിയേഷൻ : അബ്ദുല്‍ റഹ്മാന്‍(പ്രസി.), ജേക്കബ് ജോണ്‍(വൈസ് പ്രസി.), നൗഫല്‍ ഖാന്‍ ബാബു(സെക്ര.), കാവേരി(ജോ.സെക്ര.), മജീദ്(ട്രഷ.‍). പിടവൂരിൽ വനിതഹോസ്റ്റൽ നിർമാണം ഉടൻ തുടങ്ങും പത്തനാപുരം: പിടവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് വളപ്പില്‍ വനിതഹോസ്റ്റല്‍ നിര്‍മാണം ഉടന്‍ ആരംഭിക്കും. കേന്ദ്രാവിഷ്കൃത പദ്ധതിയായാണ് ഹോസ്റ്റല്‍ നിര്‍മിക്കുക. രണ്ടരക്കോടി രൂപ അനുവദിച്ചിട്ടുണ്ട്. പത്തനാപുരം താലൂക്കാശുപത്രി ഇവിടേക്ക് മാറ്റിസ്ഥാപിക്കാന്‍ കെ.ബി. ഗണേഷ്കുമാര്‍ എം.എൽ.എയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതിനിടെയാണ് കൊടിക്കുന്നില്‍ സുരേഷ് എം.പി വനിതഹോസ്റ്റലിന് അംഗീകാരവുമായെത്തിയത്. ഇതോടെ പുതിയ രാഷ്ട്രീയമാനവും കൈവരുകയാണ്. ആകെ ഒരേക്കര്‍ എഴുപത് സൻെറ് വസ്തുവാണ് ബ്ലോക്ക് ഓഫിസ് വളപ്പ്. ഇവിടെ വനിതഹോസ്റ്റല്‍ നിര്‍മിച്ചാല്‍ താലൂക്കാശുപത്രിക്ക് പുതിയ സ്ഥലം കണ്ടെത്തേണ്ടതായി വരും. ഇടതുമുന്നണിയില്‍ പോലും ആലോചിക്കാതെ താലൂക്കാശുപത്രി ഇവിടേക്ക് മാറ്റുമെന്ന എം.എല്‍.എയുടെ പ്രഖ്യാപനം സി.പി.എം, സി.പി.ഐ പാര്‍ട്ടികളുടെ എതിര്‍പ്പിനിടയാക്കിയിരുന്നു. കോണ്‍ഗ്രസും ആശുപത്രി മാറ്റത്തോട് വിയോജിച്ചിരുന്നു. എന്നാല്‍, എം.എല്‍.എ തീരുമാനവുമായി മുന്നോട്ട് പോകുകയായിരുന്നു. ഇതിനിടെ പുതിയ പദ്ധതിയുമായി വന്നത് ആശുപത്രി വികസനം തടസ്സപ്പെടുത്താനാണെന്ന് എം.എല്‍.എ അനുകൂലികള്‍ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.