പുനലൂർ: ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ, ജമാഅത്ത് ഫെഡറേഷൻ, ലജനത്തുൽ മുഅല്ലിമീൻ എന്നിവ ചേർന്ന് നടത്തിയ ഹിജ്റ സന്ദേശ ജാഥയും സെമിനാറും ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ താലൂക്ക് പ്രസിഡൻറ് കുളത്തൂപ്പുഴ സലീം അധ്യക്ഷത വഹിച്ചു. ഏരൂർ ഷംസുദ്ദീൻ മദനി അനുഗ്രഹ പ്രഭാഷണം നടത്തി. മുത്തലാഖ്, പൗരാവകാശം, കർമശാസ്ത്രം, ഹിജ്‌റ വിഷയങ്ങളിൽ ജംഇയ്യതുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, സി.എ. മൂസമൗലവി, പാങ്ങോട് കമറുദ്ദീൻ മൗലവി എന്നിവർ ക്ലാസ് നയിച്ചു. തടിക്കാട് ശിഹാബുദ്ദീൻ മഅദനി, ഷെരീഫ് മന്നാനി, അഷ്റഫ് മൗലവി, ഷാജഹാൻ മൗലവി, ഇടമൺ ടി.ജെ. സലിം, സൈഫുദീൻ മൗലവി, മുഹമ്മദ് ഷെഫീക്ക് മൗലവി, അബ്ബാസ് മൗലവി എന്നിവർ സംസാരിച്ചു. ഹിജ്റ സന്ദേശ വിളംബര ജാഥക്ക് അബ്ദുൽ റഊഫ് മൗലവി, കെ.എ. റഷീദ്, എം.എം. ജലീൽ, ഉമർകണ്ണ് റാവുത്തർ, മെഹബൂബ്ജാൻ, ഫസിലുദ്ദീൻ, അമാനുല്ല, ബദറുദീൻ എന്നിവർ നേതൃത്വം നൽകി. റവന്യൂ വകുപ്പിൽ രണ്ടാംഘട്ട പുനഃസംഘടന നടപ്പാക്കണം പുനലൂർ: റവന്യൂ വകുപ്പിൽ രണ്ടാംഘട്ട പുനഃസംഘടന ഉടൻ നടപ്പാക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മൻെറ് സ്റ്റാഫ് അസോസിയേഷൻ പുനലൂർ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. വകുപ്പിലെ സ്റ്റാഫ് പാറ്റേൺ പുതുക്കി നിശ്ചയിക്കുക, ജില്ല റവന്യൂ ഓഫിസർ തസ്തിക സൃഷ്ടിക്കുക, വില്ലേജ് ഓഫിസർ തസ്തിക അപ്ഗ്രേഡ് ചെയ്യുക, താലൂക്ക് ഓഫിസുകളിൽ നൈറ്റ് വാച്ചർമാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. സംസ്ഥാന സെക്രട്ടറി ജി. ജയകുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻറ് വി.എസ്. റെജി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ബി. ശ്രീകുമാർ, താലൂക്ക് സെക്രട്ടറി ജി. പ്രസന്നകുമാർ, ജില്ല സെക്രട്ടറി ആർ. സുഭാഷ്, എസ്. അശ്വിനികുമാർ, എം. റിൽജു, ആർ. അനി, രാജേന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പ്രസന്നകുമാർ (പ്രസി.), അജിത്ത്, ആർ. ലീന (വൈസ്.പ്രസി.), വി. റെജി (സെക്ര.), ജിനി, നെപ്പോളിയൻ, വി.ആർ. ഷിജു (ജോ.സെക്ര.), ജീവൻകുമാർ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.