തിരുവനന്തപുരം: പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി ആറ്റിങ്ങൽ പരവൂർകോണം എൽ.പി സ്‌കൂളിന് അനുവദിച്ച പുതിയമന്ദിരത്തിൻെറ ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. അടച്ചുപൂട്ടലിൻെറ വക്കിലായിരുന്ന സ്‌കൂളിനെ മികച്ച നിലയിലെത്തിക്കാൻ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സാധിച്ചതായി എം.എൽ.എ പറഞ്ഞു. 85 ലക്ഷം രൂപ സർക്കാർ ഫണ്ട് വിനിയോഗിച്ചാണ് അഞ്ച് മുറികളുള്ള കെട്ടിടം നിർമിക്കുന്നത്. സ്‌കൂളിലെ കാലപ്പഴക്കം വന്ന കെട്ടിടം നഗരസഭയുടെ പ്ലാൻ ഫണ്ടുപയോഗിച്ച് പുതുക്കിപ്പണിയും. ബി. സത്യൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് വാഹനവും സ്‌കൂളിന് അനുവദിച്ചിട്ടുണ്ട്. നഗരസഭ ചെയർമാൻ എം. പ്രദീപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർമാർ, ഹെഡ്മിസ്ട്രസ് ടി.എസ്. അജിത, സ്‌കൂൾ പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.