സ്​റ്റാൻഡിൽ കയറാത്ത ബസുകളെ മിന്നൽപരിശോധനയിൽ പിടികൂടി

വർക്കല: മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ കയറാത്ത ബസുകൾക്കെതിരെ നടപടി. ട്രാൻസ്‌പോർട് കമീഷണർ ആർ. ശ്രീലേഖക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം എൻഫോഴ്‌സ്‌മൻെറ് ആർ.ടി.ഒ ബിജുമോൻെറ നിർദേശപ്രകാരമാണ് നടപടി. വർക്കല ബസ് സ്റ്റാൻഡിൽ കയറി യാത്രക്കാരെ എടുക്കാതെ സർവിസ് നടത്തിയ അഞ്ച് സ്വകാര്യ ബസുകൾക്കെതിരെയും രണ്ടു കെ.എസ്.ആർ.ടി.സി ബസുകൾക്കെതിരെയുമാണ് നടപടിയെടുത്തത്. റെയിൽവേ സ്റ്റേഷന് മുന്നിലെ സ്റ്റാൻഡിൽ കയറാതെ തിരക്കേറിയ റോഡിൽ നിർത്തി ആളെ കയറ്റിയിറക്കുന്നത് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായിരുന്നു. നിരവധി പരാതികൾ ഉയർന്നിട്ടും അധികൃതർ അവഗണിക്കുകയായിരുന്നു. പരിശോധനയിൽ കണ്ടക്ടർ ലൈസൻസില്ലാത്ത മൂന്ന് പേർക്കെതിരെയും നടപടിയെടുത്തു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മൊബൈൽ എൻഫോഴ്‌സ്‌മൻെറ് എം.വി.ഐ ശ്രീകുമാർ, എ.എം.വി.ഐ മാരായ ആരോമൽ, അൻസാരി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.