സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ആറ്റിങ്ങല്‍: തോന്നയ്ക്കല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ . ജനറൽ മെഡിസിന്‍, കാര്‍ഡിയോളജി, ഇ.എന്‍.റ്റി, ശിശുരോഗം, ത ്വഗ്രോഗം, ഡയബറ്റോളജി, യൂറോളജി, നേത്രരോഗം, ദന്തരോഗം തുടങ്ങിയ വിഭാഗങ്ങളിലായി തിരുവനന്തപുരം മെഡിക്കല്‍ കോളജ്, ഡൻെറല്‍ കോളജ് ചൈതന്യ കണ്ണാശുപത്രി എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുത്തു. അക്കാദമിക മാസ്റ്റര്‍ പ്ലാനില്‍ വിഭാവനം ചെയ്ത കുട്ടികളുടെ ആരോഗ്യ സംരക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ടാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. രാവിലെ 9.30ന് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം എസ്. രാധാദേവി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ് അഡ്വ. യാസിര്‍, പ്രിന്‍സിപ്പൽ എച്ച്. ജയശ്രീ, പി.ടി.എ പ്രസിഡൻറ് ജി. സജയകുമാര്‍, ക്യാമ്പ് കോഒാഡിനേറ്റര്‍ ബൈജു മുഹമ്മദ്, സന്തോഷ് തോന്നയ്ക്കല്‍, ഷീന, രാജശേഖരന്‍നായര്‍, ജിഷ എന്നിവര്‍ സംസാരിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.