യുവതിയെ ആശുപത്രിയില്‍ എത്തിച്ച ദമ്പതികള്‍ക്ക് ​പൊലീസി​െൻറ ആദരം

യുവതിയെ ആശുപത്രിയില്‍ എത്തിച്ച ദമ്പതികള്‍ക്ക് പൊലീസിൻെറ ആദരം ആറ്റിങ്ങൽ: റോഡില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ ആശുപത്രിയില്‍ എത്തിച്ച ദമ്പതികള്‍ക്ക് പൊലീസിൻെറ ആദരം. ആനത്തലവട്ടംസ്വദേശികളായ ശ്യാം-നിഷ ദമ്പതികളെയാണ് കടയ്ക്കാവൂര്‍ പൊലീസ് ആദരിച്ചത്. ബുധനാഴ്ചയാണ് അഴൂര്‍സ്വദേശി ശാരിയെ ഇവര്‍ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചത്. രാത്രി ഏേഴാടെ ശ്യാമും നിഷയും വര്‍ക്കലയില്‍നിന്ന് ആനത്തലവട്ടത്തേക്ക് പണയില്‍കടവ് വഴി വരുകയായിരുന്നു. വക്കം പണയില്‍കടവ് പാലം കഴിഞ്ഞ് ആളൊഴിഞ്ഞ ഭാഗത്ത് റോഡരികില്‍ ആരോ കിടക്കുന്നത് വാഹനത്തിൻെറ വെളിച്ചത്തില്‍ കണ്ടു. സ്ത്രീയാണെന്ന് മനസ്സിലായതോടെ ഇവരെ കാറില്‍ വക്കം ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടറുടെ നിർദേശാനുസരണം മെഡിക്കല്‍ കോളജില്‍ എത്തിക്കുകയും ചെയ്തു. സംഭവം അറിഞ്ഞ കടയ്ക്കാവൂര്‍ പൊലീസ് ഇരുവരെയും അനുമോദിക്കുകയും സ്റ്റേഷന്‍ വക ഉപഹാരം നല്‍കുകയും ചെയ്തു. tw atl kadakkavoor police award ഫോട്ടോ- റോഡില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ ആശുപത്രിയിലെത്തിച്ച ദമ്പതികളെ കടയ്ക്കാവൂർ പൊലീസ് ആദരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.