ആരോഗ്യഇന്‍ഷുറന്‍സ് പുതുക്കല്‍കേന്ദ്രത്തിൽ അനധികൃത ഇടപെടലെന്ന് പരാതി

ആറ്റിങ്ങല്‍: . വലിയകുന്ന് താലൂക്കാശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രത്തിൻെറ പ്രവര്‍ത്തനം നഗരസഭ ചെയര്‍മാന്‍ ഇടപെട്ട് നിര്‍ത്തിവെപ്പിച്ചു. ഇന്‍ഷുറന്‍സ് പുതുക്കലുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ കേന്ദ്രത്തില്‍ വാഗ്വാദങ്ങളും സംഘര്‍ഷങ്ങളും പതിവായതിനെത്തുടര്‍ന്ന് ചെയര്‍മാന്‍ നേരിട്ടെത്തി അന്വേഷിച്ചപ്പോഴാണ് തിരിമറി വ്യക്തമായത്. നഗരസഭപ്രദേശത്തെ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ പുതുക്കുന്നതിനുവേണ്ടിയാണ് താലൂക്കാശുപത്രിയില്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ചിറയിന്‍കീഴ്, വര്‍ക്കല, നെടുമങ്ങാട് താലൂക്കുകളില്‍നിന്നുള്ളവർ ഇവിടെ ഇന്‍ഷുറന്‍സ് പുതുക്കാനെത്തുന്നുണ്ട്. കഴിഞ്ഞദിവസം നഗരസഭജീവനക്കാരനെന്ന് പരിചയപ്പെടുത്തി കേന്ദ്രത്തിലെത്തിയയാള്‍ വനിതാജീവനക്കാരെ ഭീഷണിപ്പെടുത്തുകയും 300 പേര്‍ക്ക് ടോക്കണ്‍ നൽകുകയും ചെയ്തു. തുടര്‍ന്ന് മൂന്ന് ദിവസത്തേക്ക് ടോക്കണ്‍ നൽകില്ലെന്ന അറിയിപ്പും സ്ഥാപിച്ചാണ് ഇയാള്‍ പോയത്. ശനിയാഴ്ച ഇന്‍ഷുറന്‍സ് പുതുക്കാനെത്തിയവര്‍ ബോര്‍ഡ് കണ്ട് ബഹളമുണ്ടാക്കി. വിവരമറിഞ്ഞെത്തിയ നഗരസഭാധ്യക്ഷന്‍ ടോക്കണ്‍ വിതരണത്തിലെ അട്ടിമറിയും അധികൃത ഇടപെടലിലും വ്യക്തത വരുത്തിയതിന് ശേഷം മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് അറിയിച്ച് നിര്‍ത്തിവെപ്പിച്ചു. കേന്ദ്രത്തില്‍ അതിക്രമിച്ചുകടന്നയാള്‍ക്കെതിരെ െപാലീസില്‍ പരാതി നൽകാന്‍ ജീവനക്കാരോട് നിർദേശിച്ചതായി ചെയര്‍മാന്‍ എം. പ്രദീപ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.