നവരാത്രി സംഗീതോത്സവം ഇന്ന്

ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവവും വിദ്യാരംഭവും ഞായറാഴ്ച ആരംഭിച്ച് ഒക്ടോബർ എട്ടിന് അവസാനിക്കും. വൈകീട്ട് അഞ്ചിന് ചിറയിൻകീഴ് നാരായണൻകുട്ടി ആൻഡ് ബ്രദേഴ്സ് നയിക്കുന്ന നാദസ്വരക്കച്ചേരി, 6.30ന് വിനീത ഹരികുമാർ നയിക്കുന്ന സംഗീതസദസ്സ്. തിങ്കളാഴ്ച വൈകീട്ട് ആറിന് ദിവ്യ ശ്രീപ്രകാശ് നയിക്കുന്ന സംഗീതസദസ്സ്. ഒക്ടോബർ ഒന്ന് വൈകീട്ട് 6.30ന് ബംഗളൂരു ജി. ദിവാകരൻ നയിക്കുന്ന സംഗീതസദസ്സ്, രണ്ടിന് വൈകുന്നേരം 6.30ന് വൈക്കം പത്മാകൃഷ്ണൻ നയിക്കുന്ന വയലിൻ സോളോ, മൂന്നിന് വൈകുന്നേരം 6ന് ഭരണിക്കാവ് അജയകുമാർ നയിക്കുന്ന സംഗീതസദസ്സ്, നാലിന് വൈകുന്നേരം 6.30ന് ചെെന്നെ വെങ്കിട്ടരാമൻ നയിക്കുന്ന സംഗീതസദസ്സ്, അഞ്ചിന് വൈകുന്നേരം 6ന് ചേർത്തല വിവേക് ഷേണായ് നയിക്കുന്ന പുല്ലാങ്കുഴൽ കച്ചേരി, ആറിന് വൈകുന്നേരം 6ന് ചെന്നൈ ശിവഗണേശ് നയിക്കുന്ന സംഗീതസദസ്സ്, ഏഴിന് വൈകുന്നേരം 6ന് ചിറയിൻകീഴ് എസ്. സുധീഷ് നയിക്കുന്ന സംഗീതസദസ്സ്. എട്ടിന് രാവിലെ 7 മുതൽ സരസ്വതീ മണ്ഡപത്തിൽ മേൽശാന്തി രാജഗോപാലൻ പോറ്റിയുടെ നേതൃത്വത്തിൽ കേരള യൂനിവേഴ്സിറ്റി മുൻ പ്രോ.വൈസ് ചാൻസലർ ഡോ. എം. ജയപ്രകാശ് ഉൾപ്പെടെ നയിക്കുന്ന വിദ്യാരംഭം. വൈകുന്നേരം 4ന് സംഗീതാർച്ചന എന്നിവ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.