കെ.ഇ.ആർ ഭേദഗതി: എ.എച്ച്.എസ്.ടി.എ ഗവർണറെ കണ്ടു

തിരുവനന്തപുരം: െക.ഇ.ആർ ഭേദഗതി നിയമസഭയിൽ ചർച്ച ചെയ്യാതെ ഓർഡിനൻസ് വഴി നടപ്പാക്കിയെടുക്കാനുള്ള കാബിനറ്റ് തീരുമാനത്തിനെതിരെ എ.എച്ച്.എസ്.ടി.എ സംസ്ഥാന ഭാരവാഹികൾ ഗവർണറെ കണ്ടു നിവേദനം നൽകി. സർക്കാർ തീരുമാനം അധ്യാപക സമൂഹത്തോടുള്ള വെല്ലുവിളിയും നിയമസഭയോടുള്ള അവഹേളനവുമാണ്. വിദ്യാഭ്യാസ മേഖലയുടെ തകർച്ചക്ക് കാരണമായേക്കാവുന്ന കെ.ഇ.ആർ പരിഷ്കരണ നടപടികൾ നിർത്തിെവക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടണമെന്നും ഗവർണറെ കണ്ട് ഭാരവാഹികൾ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് ആർ. അരുൺകുമാർ, ജനറൽ സെക്രട്ടറി എസ്. മനോജ്, ജെ. ഉണ്ണികൃഷ്ണൻ, വനിത ഫോറം കൺവീനർ ഗിഫ്റ്റി എൽസ വർഗീസ്, ബ്രീസ് എം.എസ്. രാജ്, അരുൺ ലക്ഷ്മണൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു. പടം: IMG-20190928-WA0014: എ.എച്ച്.എസ്.ടി.എ സംസ്ഥാന ഭാരവാഹികൾ ഗവർണറെ കണ്ടു നിവേദനം നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.