നെടുമങ്ങാട്: അരുവിക്കരക്കു സമീപം കാച്ചാണിയിൽ . കാച്ചാണി വഴയണിക്കോണത്ത് വീട്ടിൽ ഷിബുവാണ് (ശ്രീകുമാർ -40) മരിച്ച ത്. ശ്രീകുമാറിൻെറ മകൻ അഭിഷേകിനും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. അഭിഷേക് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടാഴ്ചക്ക് മുമ്പ് പനിബാധിച്ച ഷിബുവിനെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു. ഭാര്യ സരിത. അഭിജിത്ത് മറ്റൊരു മകനാണ്. തിരുവനന്തപുരം ജില്ല മെഡിക്കൽ ഓഫിസിൽനിന്നും അരുവിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നുമുള്ള വിദഗ്ധ സംഘം പ്രദേശം സന്ദർശിച്ച് പരിശോധന നടത്തി. വീടുകളിലെ കൊതുകിൻെറ ഉറവിടങ്ങൾ ഒഴിവാക്കുന്നതിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. Photo: DENGUE FEVER DEATH (SHIBU - 40) 29velnd6
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.