തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ വിദേശകാര്യ സെക്രട്ടറിയും എഴുത്തുകാരനുമായ കെ.പി.എസ് മോനോൻെറ (സീനിയർ) മകനും മ ുൻ വിദേശകാര്യ സെക്രട്ടറിയുമായിരുന്ന കെ.പി.എസ് മോനോൻ (ജൂനിയർ) അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെതുടർന്ന് കവടിയാറിലെ ജസിദിൽ ശനിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു അന്ത്യം.ബംഗ്ലാദേശ്, ഈജിപ്റ്റ്, ജപ്പാൻ ,ചൈന,ഹംഗറി തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യൻ അംബാസഡറായി പ്രവർത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യൻ നാഷനൽ കോൺഗ്രസിൻെറ ഏകമലയാളി പ്രസിഡൻറുമായിരുന്ന സി.ശങ്കരൻ നായരുടെ മകൾ പാലാട്ട് സരസ്വതിയമ്മയാണ് മാതാവ്.സംസ്കാരം ഞായറാഴ്ച്ച ഉച്ചക്ക് 1.30ന് തൈക്കാട് ശാന്തികവാടത്തിൽ. ഭാര്യ: ലളിതാംബിക. മക്കൾ: ശിവരാമ മേനോൻ, ശിവശങ്കരമേനോൻ, സിദ്ധാർഥ് മേനോൻ. മരുമക്കൾ: പ്രതിഭ, അജ്ഞന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.