കൊല്ലം: അബ്ദുന്നാസിർ മഅ്ദനിയുടെ ജീവൻ അപകടത്തിലാകുന്ന തരത്തിൽ രോഗം മൂർച്ഛിച്ച സാഹചര്യത്തിൽ നീതി ലഭ്യമാക്കാ ൻ കേരള നിയമസഭ അടിയന്തരമായി ചേർന്ന് സത്വര ഇടപെടൽ നടത്തണമെന്ന് കെ.എം.വൈ.എഫ് സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു. മഅ്ദനിക്ക് കേരളത്തിൽ താമസിക്കാനും ചികിത്സയൊരുക്കാനും കോടതിയിൽനിന്ന് അനുമതി ലഭിക്കുന്നതിന് കഴിയാവുന്നതെല്ലാം ചെയ്യാൻ നിയമസഭ സന്നദ്ധമാകണമെന്നും േയാഗം അഭ്യർഥിച്ചു. കെ.എം.വൈ.എഫിൻെറ 40ാം വാർഷിക പരിപാടികൾ ഒക്ടോബർ 12ന് വടുതലയിൽ ആരംഭിക്കും. സംസ്ഥാന സെക്രട്ടറിയായിരുന്ന പി.എ. ശരീഫുദ്ദീൻ മൗലവിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. കെ.പി. മുഹമ്മദ് തൗഫീഖ് മൗലവി അധ്യക്ഷത വഹിച്ചു. കടയ്ക്കൽ ജുനൈദ് പ്രമേയം അവതരിപ്പിച്ചു. ഇലവുപാലം ശംസുദ്ദീൻ മന്നാനി, നൗഷാദ് മാങ്കാംകുഴി, എ.വൈ. ഷിജു, നിസാം കുടവൂർ, എസ്.കെ. നസീർ കായംകുളം, ജാഫർ തൊടുപുഴ, നിസാം കുന്നത്ത്, അസ്ഹർ പുലിക്കുഴി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.