തിരുവനന്തപുരം: കേരള സർവകലാശാലക്ക് കീഴിലെ കോളജുകളിൽ നടന്ന യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.െഎക്ക് മികച്ചവിജയം. രാഷ്ട്രീയ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 66 കോളജുകളിൽ 59 ഇടത്തും വിജയിച്ചതായി എസ്.എഫ്.െഎ അവകാശപ്പെട്ടു. തിരുവനന്തപുരം ജില്ലയിൽ 34ൽ 31ലും കൊല്ലത്ത് 16ൽ 13ലും ആലപ്പുഴയിൽ 13ൽ 11ലും പത്തനംതിട്ടയിൽ മൂന്നിൽ മൂന്നും കോളജുകളിലാണ് വിജയിച്ചത്. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ്, ഗവ. ആർട്സ് കോളജ്, ഗവ. വിമൻസ് കോളജ്, കൊല്ലം എസ്എൻ കോളജ്, പന്തളം എൻ.എസ്.എസ് കോളജ് എന്നിവിടങ്ങളിലെല്ലാം എസ്.എഫ്.െഎ വിജയിച്ചു. തിരുവനന്തപുരത്ത് സംസ്കൃത കോളജ്, പാറശ്ശാല ഐ.എച്ച്.ആർ.ഡി കോളജ്, കാര്യവട്ടം ഗവ. കോളജ്, ചെമ്പഴന്തി എസ്.എൻ കോളജ് ഫോർ അഡ്വാൻസ്‌ഡ് സ്‌റ്റഡീസ്, ഫൈൻ ആർട്സ് കോളജ് എന്നിവിടങ്ങളിലെ യൂനിയനുകൾ എസ്.എഫ്.ഐ എതിരില്ലാതെ ജയിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ കെ.എസ്.യു മികച്ച വിജയം നേടിയതായി ഭാരവാഹികൾ അവകാശപ്പെട്ടു. തിരുവനന്തപുരം ജില്ലയിൽ പെരിങ്ങമല ഇക്ബാൽ കോളജ്, എ.ജെ കോളജ് തോന്നയ്ക്കൽ, ശ്രീ ശങ്കര കോളജ് നഗരൂർ, എം.ജി.എം കോളജ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റും കെ.എസ്.യു നേടി. തുമ്പ സൻെറ് സേവ്യേഴ്സ് കോളജിൽ കെ.എസ്.യു ആർട്സ് ക്ലബ് സെക്രട്ടറി എതിരില്ലാതെ വിജയിച്ചു. ഓൾ സെയിൻസ് കോളജിൽ കെ.എസ്.യു മാഗസിൻ എഡിറ്റർ വിജയിച്ചു. മന്നാനിയ കോളജിൽ 27ൽ 12 ക്ലാസുകളിൽ കെ.എസ്.യു വിജയംനേടി. യൂനിവേഴ്സിറ്റി കോളജിൽ മികച്ചരീതിയിൽ വോട്ടുകൾ നേടി. കൊല്ലം ജില്ലയിൽ വർഷങ്ങൾക്ക് ശേഷം ശാസ്താംകോട്ട ഡി.ബി കോളജ്, കൊട്ടാരക്കര സൻെറ് ഗ്രിഗോറിയസ് കോളജ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റും കെ.എസ്.യു നേടി. കൊല്ലം ഫാത്തിമ കോളജിൽ 16 ക്ലാസ് പ്രതിനിധികളും കെ.എസ്.യു ബാനറിൽ വിജയിച്ചു. ചവറ എം.എസ്.ഐയിൽ കെ.എസ്.യു ചെയർമാൻ സ്ഥാനാർഥിയും വിജയിച്ചു. 20 വർഷങ്ങൾക്കുശേഷം ആലപ്പുഴ എസ്.ഡി കോളജിൽ കെ.എസ്.യു യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർ വിജയിച്ചു. ആലപ്പുഴ ജില്ലയിലെ സൻെറ് മൈക്കിൾസ് കോളജ് എസ്.എഫ്.െഎയിൽനിന്ന് തിരിച്ചുപിടിച്ചതായും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.