തിരുവനന്തപുരം: ഒരു ദിവസെത്ത സന്ദർശനത്തിനായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വെള്ളിയാഴ്ച തലസ്ഥാനത്തെത്തി. ശംഖ ുംമുഖത്തെ വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിൽ എത്തിയ അദ്ദേഹത്തെയും പത്നിയേയും ദക്ഷിണ വ്യോമസേനാ മേധാവി എയർമാർഷൽ ബി. സുരേഷ്കുമാറും പത്നി രാധാ സുരേഷും ചേർന്ന് സ്വീകരിച്ചു. ശംഖുംമുഖം വ്യോമസേനാ കേന്ദ്രം കമാൻഡർ ഗ്രൂപ് കമാൻഡർ പി.കെ. അവസ്തി, പത്നി ജയാ അവസ്തി, സംസ്ഥാന അസി. േപ്രാട്ടോകാൾ ഓഫിസർ ഹരികൃഷ്ണൻ എന്നിവരും സന്നിഹിതരായിരുന്നു. അമൃതാനന്ദമയി മഠത്തിൽ നടക്കുന്ന ചടങ്ങിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബാംഗങ്ങളെ ആദരിക്കാനാണ് പ്രതിരോധമന്ത്രി കേരളത്തിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.