സ്​റ്റാർട്ടപ്​ സംരംഭങ്ങൾക്ക്​ കേരളം മികച്ച ലക്ഷ്യസ്ഥാനം-മുഖ്യമന്ത്രി

തിരുവനന്തപുരം: സാങ്കേതികമേഖലയിലെ ആഗോള സ്ഥാപനങ്ങള്‍ക്കും സ്റ്റാർട്ടപ്പുകൾക്കും പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീ കരിക്കുന്നതിനുള്ള മികച്ച ലക്ഷ്യസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിക്ഷേപകര്‍ക്ക് നയപരമായ എല്ലാ സഹായവും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ് സമ്മേളനമായ 'ഹഡില്‍ കേരള' രണ്ടാം പതിപ്പി‍ൻെറ ഉദ്ഘാടനം കോവളത്ത് നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്ത്യയിലെ നൂതനത്വത്തി‍ൻെറ കേന്ദ്രമാകാനുള്ള വിപണനശേഷിയും നൈപുണ്യവും കേരളത്തിനുണ്ട്. ട്രാവിസ് കലാനിക്കിന് ഉബര്‍ ആരംഭിക്കുന്നതിന് പ്രചോദനമേകിയത് കേരളമാണ്. ഇന്‍കുബേഷന്‍ സൗകര്യങ്ങളും ധനസഹായസംവിധാനങ്ങളും കേരള സറ്റാര്‍ട്ടപ് മിഷന്‍ ലഭ്യമാക്കുന്നുണ്ട്. ഫണ്ട്സ് ഓഫ് ഫണ്ട്സില്‍ സെബിയുടെ അംഗീകാരത്തോടെ കേരളം നിക്ഷേപം നടത്തിയതിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആരംഭം കുറിക്കുന്നതിനും വളര്‍ച്ച കൈവരിക്കുന്നതിനും സാധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പുതിയ സംഭരണനയം മുന്നോട്ടുെവച്ചതിലൂടെ സ്റ്റാര്‍ട്ടപ്പുകളില്‍നിന്ന് ഒരു കോടിരൂപ വരെയുള്ള സാങ്കേതികവിദ്യാ ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അനുമതി നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്റ്റാര്‍ട്ടപ് ഇന്ത്യയുടെ 'വിങ്-വിമെന്‍ റൈസ് ടുഗതര്‍', 'അഡോബി ക്രിയേറ്റിവ് ജാം'എന്ന ഡിസൈന്‍ ഹാക്കത്തോണും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഓപ്പോ, വാധ്വാനി ഫൗണ്ടേഷന്‍, ഓര്‍ബിറ്റ് മൈക്രോ സിസ്റ്റംസ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുമായി കേരള സ്റ്റാർട്ടപ് മിഷന്‍ ഒപ്പിട്ട ധാരണപത്രങ്ങള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കൈമാറി. ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍, കേന്ദ്ര സര്‍ക്കാറി‍ൻെറ ഡിപ്പാര്‍ട്മൻെറ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇേൻറണല്‍ ട്രേഡ് (ഡി.പി.ഐ.ഐ.ടി) ജോയൻറ് സെക്രട്ടറി അനില്‍ അഗര്‍വാള്‍, ജിതേന്ദ്രര്‍ എസ്. മിന്‍ഹാസ്, ചീഫ് എക്സിക്യുട്ടിവ് ഓഫിസര്‍ ഡോ. സജി ഗോപിനാഥ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.