പ്രതി വിഷം കഴിച്ച് ആത്മഹത്യക്ക്​ ശ്രമിച്ചു

നേമം: വെട്ടുകേസില്‍ ഉള്‍പ്പെട്ട പ്രതി വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ആര്യന്‍കോട് സ്വദേശി അനീഷ് ആണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ ചികിത്സയില്‍ കഴിയുന്നത്. ബുധനാഴ്ചയാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ദിവസങ്ങള്‍ക്കുമുമ്പ് കല്ലിയൂര്‍ ശാസ്താംകോവില്‍ പറമ്പില്‍ വീട്ടില്‍ വിശ്വംഭരന്‍ (59), മകന്‍ വിഷ്ണു (27) എന്നിവരെ വിശ്വംഭരൻെറ മരുമകന്‍ അനീഷും സുഹൃത്തുക്കളും ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു. സ്ത്രീധനം സംബന്ധിച്ച വിഷയമാണ് അക്രമത്തില്‍ കലാശിച്ചത്. ഈ സംഭവത്തില്‍ പങ്കുള്ളയാളാണ് ആര്യന്‍കോട് സ്വദേശി അനീെഷന്ന് പൊലീസ് പറഞ്ഞു. സംഭവദിവസം അനീഷിനൊപ്പം കല്ലിയൂരിലെ വീട്ടില്‍ ആര്യന്‍കോട് സ്വദേശി അനീഷും എത്തിയിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇയാള്‍ അപകടനില തരണംചെയ്തിട്ടില്ല. skm
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.