തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഗവൺമൻെറ് ഫാർമസിസ്റ്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമു ഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തി. ധർണ മുൻമന്ത്രി എ. നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു. ആർദ്രം പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ആരംഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ അടിയന്തരമായി ഫാർമസിസ്റ്റ് തസ്തികകൾ അനുവദിക്കാൻ സർക്കാർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ.എം.സലീം അധ്യക്ഷത വഹിച്ചു. ടി.വി. രാംദാസ്, ടി.എൻ. രമേഷ്, റാഫി, ഡോ. സനൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം.കെ. േപ്രമാനന്ദൻ സ്വാഗതവും ട്രഷറർ കെ.ടി. സദാനന്ദൻ നന്ദിയും പറഞ്ഞു. ഗവൺമൻെറ് ഫാർമസിസ്റ്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടേറിയറ്റ് ധർണ എ. നീലലോഹിതദാസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.