കട കുത്തിത്തുറന്ന് കമ്പ്യൂട്ടറുകള്‍ കവര്‍ന്നു

നേമം: കരമനയില്‍ കട കുത്തിത്തുറന്ന് കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും കവര്‍ന്നു. കരമന-കിള്ളിപ്പാലം റോഡില് ‍ പ്രവര്‍ത്തിക്കുന്ന മൈ കമ്പ്യൂട്ടര്‍ പാര്‍ട്ട്‌സ് സ്ഥാപനത്തിലാണ് കവര്‍ച്ച. ആറ്റുകാല്‍ സ്വദേശി വേണുഗോപാലിൻെറ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. കടയുടെ ഷട്ടറിൻെറ പൂട്ടുതകര്‍ത്ത് ഉള്ളില്‍ക്കയറിയ മോഷ്ടാവ് രണ്ട് ലാപ്‌ടോപ്പുകള്‍, ഒരു ഡിജിറ്റല്‍ വീഡിയോ റെക്കോഡര്‍ (ഡി.വി.ആര്‍), രണ്ട് യു.പി.എസുകള്‍ എന്നിവയാണ് കവര്‍ന്നത്. സി.സി.ടി.വി കാമറയുടെ ഹാര്‍ഡ് ഡിസ്‌ക് മോഷ്ടാവ് കൊണ്ടുപോയതിനാല്‍ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചില്ല. വെള്ളിയാഴ്ച രാവിലെ കടയിലെത്തിയ ജീവനക്കാരാണ് മോഷണവിവരം അറിയിച്ചത്. ഒരുലക്ഷം രൂപയുടെ നഷ്ടമുള്ളതായി കടയുടമ നല്‍കിയ പരാതിയില്‍ പറയുന്നു. കരമന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. MY COMPUTER PARTS shop crime__ NEMOM PHOTO ചിത്രവിവരണം: കരമനയിലെ മൈ കമ്പ്യൂട്ടര്‍ പാര്‍ട്ട്‌സ് എന്ന സ്ഥാപനത്തിൻെറ പൂട്ടുകള്‍ തകര്‍ത്തനിലയില്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.