വായ്​പ അപേക്ഷകളിൽ യഥാസമയം തീരുമാനമെടുക്കണമെന്ന്​ ബാ​േങ്കഴ്​സ്​ സമിതി നിർദേശം

തിരുവനന്തപുരം: വിവിധ സർക്കാർ വകുപ്പുകളുടെ വായ്പാ അപേക്ഷകളിൽ യഥാസമയം ശാഖകൾ തീരുമാനമെടുക്കാൻ ജില്ലാതല ബാങ്കിങ ് അവലോകന സമിതി ബാങ്കുകളോട് നിർദേശിച്ചു. വായ്പ നൽകിയതിനെ സംബന്ധിച്ച ഡേറ്റ സമർപ്പണം ത്വരിതപ്പെടുത്തണം. സ്വയംസഹായസംഘങ്ങൾക്ക് വിവിധ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഒരേ സമയം വായ്പ നൽകുന്നത് സംഘങ്ങളുടെ സാമ്പത്തിക അച്ചടക്കത്തെ ബാധിക്കുമെന്ന് യോഗം വിലയിരുത്തി. ജില്ലയിലെ ബാങ്കുകളുടെ വായ്പാ-നിക്ഷേപ അനുപാതം 65 ശതമാനമാണ്. നടപ്പ് സാമ്പത്തിക വർഷം ആദ്യപാദത്തിൽ 2036 കോടി രൂപ മുൻഗണന വായ്പ നൽകി. ഇതിൽ 1039 കോടി രൂപ കാർഷിക മേഖലയിലും 370 കോടി രൂപ ചെറുകിട-സൂക്ഷ്മ മേഖലയിലും 233 കോടി രൂപ ഗൃഹവായ്പയുമാണ്. 10,502 കോടി രൂപയാണ് വാർഷിക വായ്പാ ലക്ഷ്യം. 60,565 കോടി രൂപയാണ് ബാങ്കുകൾ വായ്പ നൽകിയത്. ഇതിൽ മുൻഗണന വായ്പ 51 ശതമാനം. ആകെ നിക്ഷേപം 92,709 കോടി രൂപയും. ഇതിൽ 20 ശതമാനം എൻ.ആർ.ഐ നിക്ഷേപമാണ്. മാർച്ചിലെ നിക്ഷേപത്തിൽനിന്ന് എൻ.ആർ. ഐ നിക്ഷേപം മൂന്ന് ശതമാനം കുറഞ്ഞു. യോഗത്തിൽ ഡെപ്യൂട്ടി കലക്ടർ എഫ്. ക്ലമൻറ് ലോപ്പസ് അധ്യക്ഷത വഹിച്ചു. കൺവീനറായ ഇന്ത്യൻ ഓവർസീസ് ബാങ്ക് ചീഫ് റീജനൽ മാനേജർ ഇ. രാജകുമാർ, റിസർവ് ബാങ്ക് അസി. ജനറൽ മാനേജർ വി.വി. വിശാഖ് , ലീഡ് ജില്ല മാനേജർ എബ്രഹാം ഷാജി ജോൺ, കനറാ ബാങ്ക് ഡപ്യൂട്ടി ജനറൽ മാനേജർ സന്തോഷ്, ഫെഡറൽ ബാങ്ക് അസി. വൈസ് പ്രസിഡൻറ് സാബു അടക്കമുള്ളവർ സംബന്ധിച്ചു. ബാങ്കുവായ്പകളുടെയും ജില്ലതലത്തിൽ നിലനിൽക്കുന്ന വിവിധ പ്രശ്നങ്ങളുടെയും അവലോകനവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.