പെൺകുട്ടികൾ കളരി പഠിക്കണം ^ മന്ത്രി കെ.കെ. ശൈലജ

പെൺകുട്ടികൾ കളരി പഠിക്കണം - മന്ത്രി കെ.കെ. ശൈലജ തിരുവനന്തപുരം: പെൺകുട്ടികൾ കളരി പഠിക്കണമെന്ന് മന്ത്രി കെ.കെ. ശൈല ജ. ഭാരത് ഭവനിൽ നടന്ന മാധവ മഠം സി.വി.എൻ കളരി സ്ഥാപകൻ രാമചന്ദ്രൻ ഗുരുക്കളുടെ ആറാം ഓർമക്കൂട്ടായ്മയും സിമ്പോസിയവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭാരത് ഭവൻ മെംബർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുൻ ആയുർവേദ കോളജ് പ്രിൻസിപ്പൽ പി.കെ. മോഹൻലാൽ, കാവാലം ശാരദാമണി, സത്യനാരായണ ഗുരുക്കൾ എന്നിവരെ മന്ത്രി ആദരിച്ചു. സ്പെയിനിൽനിന്ന് കേരളത്തിലെത്തി വർഷങ്ങളായി കളരി പരിശീലിക്കുന്ന മാന്വൽ അൽക്കല അൽബറാനും ഡോ. ഗൗതമനും മാധവമഠം കളരി സംഘവും ചേർന്ന് വിവിധ കളരി സമ്പ്രദായങ്ങൾ അവതരിപ്പിച്ചു. തുടർന്ന്, കേരളത്തിൻെറ സാംസ്കാരിക ആരോഗ്യ പാരമ്പര്യത്തിൽ കളരിപ്പയറ്റിനുള്ള സ്വാധീനം എന്ന വിഷയത്തിൽ സിമ്പോസിയവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.