കേന്ദ്രാവിഷ്​കൃത പദ്ധതികളുടെ നടത്തിപ്പ്​ കേന്ദ്ര ഏജൻസി അന്വേഷിക്കണം -എൻ.ജി.ഒ സംഘ്​

തിരുവനന്തപുരം: കേരളത്തിൽ വിവിധ വകുപ്പുകളിലായി നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളെ സംബന്ധിച്ചും അവയുടെ ഫണ്ട് വിനിയോെത്തക്കുറിച്ചും കേന്ദ്ര ഏജൻസിയെക്കൊണ്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കേരള എൻ.ജി.ഒ സംഘ് സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരന് വിശദമായ നിവേദനം നൽകാനും യോഗം തീരുമാനിച്ചു. വിവിധ പദ്ധതികളിലായി കേന്ദ്രം നൽകുന്ന കോടിക്കണക്കിന് രൂപ വകമാറ്റി ചെലവഴിച്ചും പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാതെ തുക ലാപ്സാക്കിയും കെടുകാര്യസ്ഥതയാണ് കേരളത്തിൽ വിവിധ വകുപ്പുകളിലായി നടക്കുന്നത്. ഒാരോ വകുപ്പിലെയും കഴിഞ്ഞ അഞ്ചുവർഷത്തെ കേന്ദ്ര പദ്ധതി നടത്തിപ്പുകളെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും എൻ.ജി.ഒ സംഘ് ആവശ്യപ്പെട്ടു. യോഗം ബി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. രാജീവൻ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ സംഘ് സംസ്ഥാന പ്രസിഡൻറ് സി. സുരേഷ്കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.