നേമം: പിതാവിനെയും മകനെയും വെട്ടിപ്പരിക്കേൽപിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ നേമം പൊലീസ് അറസ്റ്റ് ചെയ്തു. ആര്യൻകോട് സ്വദേശികളായ അഭിജിത്ത് (28), രഞ്ജിത്ത് (25) എന്നിവരാണ് അറസ്റ്റിലായത്. കല്ലിയൂർ ശാസ്താംകോവിൽ പറമ്പിൽ വീട്ടിൽ വിശ്വംഭരൻ (59), മകൻ വിഷ്ണു (27) എന്നിവർക്കാണ് വെട്ടേറ്റത്. ചൊവ്വാഴ്ച പുലർച്ച കല്ലിയൂരിലെ കുടുംബ വീട്ടിലായിരുന്നു സംഭവം. വിശ്വംഭരൻെറ മരുമകൻ അനീഷ് (30), ഇയാളുടെ സുഹൃത്തുക്കൾ എന്നിവർ ചേർന്നാണ് കൃത്യം നടത്തിയത്. സ്ത്രീധനം സംബന്ധിച്ച വിഷയമാണ് അക്രമത്തിൽ കലാശിച്ചത്. വിശ്വംഭരനും വിഷ്ണുവിനും തലയ്ക്കും കൈകാലുകൾക്കുമാണ് ഗുരുതര പരിക്കേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇവരെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. സംഭവത്തിനുശേഷം രക്ഷപ്പെട്ട അഭിജിത്തിനെയും രഞ്ജിത്തിനെയും വീടിന് സമീപത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. അനീഷിനെ ഇതുവരെ പിടികൂടാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.