നേമം: ബൈക്ക് യാത്രികരെ രക്ഷിക്കാന്‍ ഡ്രൈവര്‍ ശ്രമിക്കുന്നതിനിടെ ബസിനുള്ളില്‍ നിയന്ത്രണംവിട്ട് വീണ് യാത്രിക ന് പരിക്കേറ്റു. പള്ളിച്ചല്‍ സ്വദേശി സലീമിനാണ് (57) പരിക്കേറ്റത്. ബുധനാഴ്ച ഉച്ചക്ക് 2.30നായിരുന്നു സംഭവം. പാപ്പനംകോട് വഴി നേമം-മച്ചേല്‍ സര്‍വിസ് നടത്തുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരനായിരുന്നു സലീം. പാപ്പനംകോട് ജങ്ഷനില്‍ ബൈക്ക് യാത്രികരെ ഇടിക്കുന്നത് ഒഴിവാക്കുന്നതിനായി ഡ്രൈവര്‍ സഡണ്‍ ബ്രേക്കിട്ടതാണ് പ്രശ്‌നത്തിന് കാരണം. നിയന്ത്രണംതെറ്റി മുന്നോട്ടുവീണ സലീമിൻെറ തല ബസിലിടിച്ച് പരിക്കേറ്റു. ഇയാളെ നേമം ശാന്തിവിള താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് ബൈക്കിലിടിച്ച് തെറിച്ചുവീണ രണ്ട് യുവാക്കള്‍ക്കും പരിക്കുണ്ട്. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിൽ ചികിത്സതേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.