'ഹഡില്‍ കേരള 2019' വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ് സമ്മേളനമായ 'ഹഡില്‍ കേരള'യുടെ രണ്ടാം പതിപ്പ് ആഗോളസ്ഥാപനങ്ങളായ ഓപ്പോ, ഫ്യൂച്ചര്‍ ഗ്രൂപ്, വാധ്വാനി ഫൗണ്ടേഷന്‍, ഓര്‍ബിറ്റ് എന്നിവയുമായുള്ള ധാരണപത്രം ഒപ്പിടുന്നതിന് വേദിയാകും. വെള്ളിയാഴ്ച ഉച്ചക്ക് 12.45ന് കോവളത്തെ ഹോട്ടല്‍ ലീല റാവിസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ സോഫ്റ്റ്വെയര്‍ സ്ഥാപനമായ അഡോബിയുടെ ക്രിയേറ്റിവ് ജാം എന്ന പരിപാടിയും അരങ്ങേറും. ട്വിറ്റര്‍ സഹസ്ഥാപകന്‍ ബിസ്റ്റോണ്‍ വിഡിയോ കോൺഫറന്‍സിലൂടെ സമ്മേളനത്തെ അഭിസംബോധന ചെയ്യും. വിശദവിവരങ്ങള്‍ www.huddle.net.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.