തിരുവനന്തപുരം: മൂന്നര വർഷക്കാലം ഭരിച്ചിട്ടും കേരളത്തിലെ നഴ്സുമാർക്കുവേണ്ടി ഒന്നും ചെയ്യാത്ത സർക്കാറാണ് പിണറായി നയിക്കുന്നതെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ. കേരള ഗവൺമൻെറ് നഴ്സസ് യൂനിയൻ വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിയ സെക്രേട്ടറിയറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഴ്സുമാരുടെ റേഷ്യോ പ്രമോഷൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അട്ടിമറിക്കാൻ ശ്രമിക്കുന്നത് ഇതിന് ഉദാഹരണമാണ്. ആർദ്രം പദ്ധതിയിലൂടെ നഴ്സുമാർക്ക് ജോലിഭാരം വർധിച്ചു. ശമ്പള കമീഷനെ നിയമിക്കാത്തതിലൂടെ ജീവനക്കാരെ സർക്കാർ വെല്ലുവിളിക്കുന്നെന്നും അദ്ദേഹം ആരോപിച്ചു. പ്രകടനത്തിനും ധർണക്കും സംസ്ഥാന പ്രസിഡൻറ് കെ.ഡി. മേരി, ജനറൽ സെക്രട്ടറി സന്തോഷ് കെ.എസ്, ട്രഷറർ ആശ എൽ, അമ്പിളി ദാസ്, പ്രസന്ന വി. നായർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.