തിരുവനന്തപുരം: 370ാം വകുപ്പ് സംബന്ധിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുംവിധം കളവ് പറഞ്ഞും യാഥാര്‍ഥ്യങ്ങള്‍ മൂടിവെച്ചുമാണ് മോദി സർക്കാർ കശ്മീരിൻെറ പ്രത്യേക പദവി ഏകപക്ഷീയമായി എടുത്തുകളഞ്ഞതെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അസിസ്റ്റൻറ് സെക്രട്ടറി കെ. പ്രകാശ് ബാബു. 'കശ്മീര്‍ പ്രശ്നവും പരിഹാരവും'എന്ന വിഷയത്തിൽ കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ജില്ല കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിൻെറ ഐക്യത്തിനും ബഹുസ്വരത ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ മൗലിക തത്ത്വങ്ങള്‍ക്കും വലിയ ഭീഷണിയാണ് 370ാം വകുപ്പ് റദ്ദാക്കലിലൂടെ ഉയര്‍ത്തിയത്. തീവ്രദേശീയത വളര്‍ത്തുകയെന്ന സംഘ്പരിവാറിൻെറ രഹസ്യ അജണ്ടയാണ് ഇതിലൂടെ വെളിവാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജെ.എന്‍.യു മുൻ. പ്രഫസര്‍ ഡോ. ബി. വിവേകാനന്ദന്‍ വിഷയാവതരണം നടത്തി. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷഭരിത ബന്ധത്തിൻെറ സ്ഥാനത്ത് സൗഹാര്‍ദപരമായ ബന്ധം സ്ഥാപിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതിൻെറ അടിസ്ഥാനത്തിലുള്ള കോണ്‍ഫെഡറേഷന്‍ ഇരുരാജ്യങ്ങളും ചേര്‍ന്ന് രൂപവത്കരിക്കുകയും ചെയ്തുകൊണ്ട് മാത്രമേ കശ്മീര്‍ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാകൂയെന്നും വിവേകാനന്ദന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രതിനിധി വിനോദ് സെൻ, എസ്.യു.സി.ഐ(കമ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റംഗം ആർ. കുമാര്‍, ജോസഫ് സി. മാത്യു, ജനകീയ പ്രതിരോധ സമിതി ജനറല്‍ സെക്രട്ടറി എം. ഷാജര്‍ഖാന്‍ എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.