കോവളം: കനിവ് 108 പദ്ധതി ആരംഭിച്ച ദിവസത്തെ വിഴിഞ്ഞം സാമൂഹികാരോഗ്യകേന്ദ്രത്തിൻെറ ആദ്യ വിളി കൗതുകമായി. പാച്ചല്ലൂർ ചുടുകാട് മുടിപ്പുരക്ക് മുന്നിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. റോഡിലൂടെ നടന്നുപോകുകയായിരുന്ന ഉത്തരേന്ത്യൻ വനിത പെട്ടെന്ന് റോഡിൻെറ ഡിവൈഡറിൽ കിടന്നു. കണ്ടുനിന്ന നാട്ടുകാർ ഓടിക്കൂടി. കടുത്ത ചൂടിൽ തലചുറ്റി വീണതാണെന്ന് കരുതിയെത്തിയ നാട്ടുകാരിൽ ആരോ 108 ആംബുലൻസിനെ വിവരമറിയിച്ചു. ഒപ്പം തിരുവല്ലം പൊലീസ് സ്റ്റേഷനിലും വിവരം അറിയിച്ചു. പൊലീസ് വിവരമറിയിച്ചതനുസരിച്ച് പട്രോളിങ്ങിലുണ്ടായിരുന്ന പിങ്ക് പൊലീസും 108ഉം സ്ഥലത്തെത്തി. യുവതിയെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചപ്പോൾ താൻ വെയിൽ കായാൻ കിടന്നതാണെന്ന യുവതിയുടെ മറുപടി നാട്ടുകാർക്ക് കൗതുകമായി. കൂടെ നാട്ടുകാർക്കും 108 ജീവനക്കാർക്കും ഇവരുടെ ശകാരവും കിട്ടി. ഇതോടെ നാട്ടുകാർ മടങ്ങി. യുവതിയെ പിങ്ക് പൊലീസ് തിരുവല്ലം സ്റ്റേഷനിലും തുടർന്ന് സി.ജെ.എം കോടതിയിലും ഹാജരാക്കി. കോടതി നിർദേശത്തെതുടർന്ന് ഇവരെ ഷെൽറ്റർ ഹോമിലേക്ക് മാറ്റിയതായി തിരുവല്ലം പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.