ഒഴുക്കിൽപെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി കടയ്ക്കൽ: ഇത്തിക്കര ആറ്റിൽ ഒഴുക്കിൽപെട്ട് കാണാതായ തൊഴ ിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. തുടയന്നൂർ ഇഞ്ചിമുക്ക് പ്രസന്ന വിലാസത്തിൽ പരേതനായ സോമൻെറ ഭാര്യ യശോദ (67) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒഴുക്കിൽപെട്ട സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ താഴെയാണ് മൃതദേഹം കാണപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ട് നാലിന് തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ യശോദയും അയൽവാസി പോതിയാരുവിള വീട്ടിൽ മണിരാജനും ഒഴുക്കിൽപെടുകയായിരുന്നു. മറ്റ് തൊഴിലാളികൾ നോക്കിനിൽക്കുമ്പോഴായിരുന്നു സംഭവം. കൈതച്ചെടിയിൽ പിടികിട്ടിയ മണിരാജൻ രക്ഷപ്പെട്ടു. എന്നാൽ, യശോദ ഒഴുക്കിൽപെട്ടു. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും സന്ധ്യവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച രാവിലെ തിരച്ചിലിനിറങ്ങിയ നാട്ടുകാരാണ് വട്ടപ്പാട് അംഗൻവാടിക്ക് സമീപം കുന്നുവിള ഭാഗത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. കടയ്ക്കൽ പൊലീസും അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മൃതദേഹം പരിശോധന നടത്തിയ ശേഷം വൈകീട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു. ലീനാകുമാരി, പ്രസന്നകുമാർ എന്നിവർ മക്കളാണ്. മരുമക്കൾ: രാധാകൃഷ്ണൻ, സിനിമോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.