റോഡരികിലെ മരങ്ങൾ മുറിച്ചുകടത്തി

പൂവാർ: റോഡരികിൽനിന്ന മരങ്ങൾ സ്വകാര്യവ്യക്തി മുറിച്ചുകടത്തിയതായി പരാതി. പൂവാർ പാലത്തിന് സമീപം ഹാൻഡിക്രാഫ്റ്റ ് സ്ഥാപനം നടത്തുന്നയാൾക്കെതിരെ ഗ്രാമപഞ്ചായത്ത് പൂവാർ പൊലീസിൽ പരാതി നൽകി. സ്ഥാപനത്തിൻെറ മുന്നിൽനിന്ന മരങ്ങളാണ് മുറിച്ച് മാറ്റിയനിലയിൽ കാണപ്പെട്ടത്. ഇവിടെ കെട്ടിടത്തിന് മുകളിലേക്ക് ചാഞ്ഞുനിന്ന മരങ്ങളുടെ ചില്ലകൾ മുറിച്ചുമാറ്റാൻ പൊതുമരാമത്ത് വകുപ്പിനോട് കെട്ടിടം ഉടമ അനുമതി ചോദിച്ചിരുന്നു. ഇതിൻെറ മറവിലാണ് വലിയ മരങ്ങൾ പൂർണമായും മുറിച്ചു മാറ്റിയത്. മരംമുറിക്കാൻ പഞ്ചായത്തിൻെറയോ വനംവകുപ്പിൻെറയോ അനുമതി തേടിയിട്ടില്ലെന്നും പഞ്ചായത്ത് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.