ഭൂമി പതിവ്​ ചട്ടം ഭേദഗതി ചെയ്യണം; ഡീൻ കുര്യാക്കോസ്​ കത്തയച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിൻെറ പൊതുതാൽപര്യം മുൻനിർത്തി 1964ലെ ഭൂമി പതിവ് ചട്ടങ്ങളും 1993ലെ പ്രത്യേക ഭൂമി പതിവ് ചട്ടങ്ങളും കാലാനുസൃതമായി ഭേദഗതി ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് അഭ്യർഥിച്ച് ഡീൻ കുര്യാക്കോസ് എം.പി മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇൗ വർഷം ആഗസ്റ്റ് 22ലെ സർക്കാർ ഉത്തരവ് പ്രകാരം 15 സൻെറിൽ കൂടുതൽ വിസ്തീർണമുള്ള എല്ലാ പട്ടയഭൂമികളിലെയും നിർമാണപ്രവർത്തനങ്ങൾ മുഴുവൻ അനധികൃതമാവും. വിവിധ സർക്കാർ വകുപ്പുകളുടെ അനുമതിയോടെയും അറിവോടെയുമാണ് ഇത്തരം നിർമാണപ്രവൃത്തികൾ നടന്നിട്ടുള്ളത്. അതിൻെറ പേരിൽ പട്ടയങ്ങൾ റദ്ദാക്കുന്നത് അന്യായമാണ്. മറ്റ് 13 ജില്ലകളിലും നടന്നിട്ടുള്ള ചട്ടലംഘനങ്ങൾക്കെല്ലാം നിയമസംരക്ഷണം നൽകുേമ്പാഴും ഇടുക്കി ജില്ലയിലെ ഭൂഉടമകളെ മാത്രം കൈേയറ്റക്കാരും ചട്ടലംഘകരുമായി ചിത്രീകരിക്കുന്നതാണ് സർക്കാറിൻെറ പുതിയ ഉത്തരവ്. അത് ഇടുക്കി ജില്ലയിലെ ജനങ്ങളോടുള്ള തികഞ്ഞ അവഗണനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.