തെങ്ങിൻെറ മുകളിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിശമനസേന രക്ഷിച്ചു വട്ടിയൂർക്കാവ്: തെങ്ങിൻെറ മുകളിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിശമനസേന രക്ഷിച്ചു. തെങ്ങുകയറ്റ തൊഴിലാളിയായ കാവല്ലൂർ തോരൻകോട് സ്വദേശി മോഹനനാണ് (55) തേങ്ങയിടാൻ തെങ്ങിൽക്കയറി കുടുങ്ങിയത്. ചൊവ്വാഴ്ച രാവിലെ 8.30ന് കാവല്ലൂരിന് സമീപത്തായിരുന്നു സംഭവം. തെങ്ങുകയറാനുള്ള യന്ത്രമുപയോഗിച്ച് സമീപത്തെ വീട്ടിലെ തെങ്ങിൽ കയറിയെങ്കിലും ഇയാൾ തെങ്ങിലെ പിടിവിട്ട് മലർന്നു പോയി. കാലുകൾ രണ്ടും മെഷീനിൽ ഉറച്ചിരുന്നതിനാൽ താഴേക്ക് വീഴാതെ തെങ്ങിന് മുകളിൽ തൂങ്ങിക്കിടക്കുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് ചെങ്കൽച്ചൂളയിൽനിെന്നത്തിയ അഗ്നിശമന സേനാംഗങ്ങൾ തെങ്ങിൽ കയർകെട്ടി മോഹനനെ സുരക്ഷിതനാക്കി താഴെയിറക്കി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ ഇയാളെ പേരൂർക്കട ജില്ല മാതൃകാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.