പൂവാർ: സംഘ്രാഷ്ട്ര നിർമിതിക്കെതിരെ വെൽഫെയർ പാർട്ടി പൂവാർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ച ു. പാർട്ടി ജില്ല പ്രസിഡൻറ് എൻ.എം. അൻസാരി പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി മെഹ്ബൂബ് ഖാൻ സംഘ്രാഷ്ട്ര നിർമിതിയെ ചെറുക്കാൻ രാജ്യത്തെ മുഴുവൻ മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളും ഒരുമിച്ചുനിൽക്കണമെന്ന പ്രമേയം അവതരിപ്പിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. അബ്ദുൽ ഖാദർ സ്വാഗതവും സെക്രട്ടറി അഹ്‌മദ് കബീർ നന്ദിയും പറഞ്ഞു. ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.ഡി.പി.െഎ പഞ്ചായത്ത് സെക്രട്ടറി റഊഫ് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.