അയ്യങ്കാളി ജലോത്സവം; സാംസ്‌കാരിക സമ്മേളനം നടത്തി

നേമം: വെള്ളായണി കായലില്‍ ആരംഭിച്ച മഹാത്മ അയ്യങ്കാളി ജലോത്സവത്തിന് മുന്നോടിയായി സാംസ്‌കാരിക സമ്മേളനം സംഘടിപ് പിച്ചു. കാക്കാമൂല കായൽതീരത്തെ വേദിയില്‍ നടത്തിയ സമ്മേളനം കുമാരനാശാന്‍ പുരസ്‌കാരജേതാവും കവിയുമായ സുമേഷ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. കല്ലിയൂര്‍ പഞ്ചായത്ത് വൈസ്പ്രസിഡൻറ് പൂങ്കുളം എസ്. കുമാര്‍ അധ്യക്ഷത വഹിച്ചു. ജലോത്സവ സമിതി സെക്രട്ടറി വി. ശശിധരന്‍ സ്വാഗതം പറഞ്ഞു. വാര്‍ഡ് അംഗം പി. രാജലക്ഷ്മി, വി.പി. ശ്രീകണ്ഠന്‍ നായര്‍, സി. കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രവിവരണം: AYYANKAALI JALOTHSAVAM FUNCTION__ nemom photo.jpg മഹാത്മ അയ്യങ്കാളി ജലോത്സവത്തിന് മുന്നോടിയായുള്ള സാംസ്‌കാരിക സമ്മേളനത്തിൻെറ ഉദ്ഘാടനം കവി സുമേഷ് കൃഷ്ണ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.