തുണിമാലിന്യവും പ്ലാസ്​റ്റിക്​ മാലിന്യവും ശേഖരിക്കും

തിരുവനന്തപുരം: എൻെറ നഗരം സുന്ദരനഗരം പദ്ധതിയുടെ ഭാഗമായി നഗരസഭ ശനിയാഴ്ച . നഗരസഭയുടെ എല്ലാ മെറ്റീരിയൽ റിക്കവറി ഫ െസിലിറ്റികളിലും (എം.ആർ.എഫ്) പ്രത്യേക ശേഖരണകേന്ദ്രങ്ങളിലും രാവിലെ എട്ട് മുതൽ ഉച്ചക്ക് 12വരെ കൈമാറാം. വൃത്തിയുള്ളതും നനവില്ലാത്തതുമായ പ്ലാസ്റ്റിക് മാലിന്യവും തുണികളുമാണ് കൈമാറേണ്ടത്. എം.ആർ.എഫുകളുടെ സ്ഥാനം സ്മാർട്ട് ട്രിവാൻഡ്രം മൊബൈൽ ആപ്ലിക്കേഷനിൽ ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ഇത് ഡൗൺലോഡ് ചെയ്യാം. പ്രത്യേക ശേഖരണകേന്ദ്രങ്ങൾ: വഞ്ചിയൂർ ജങ്ഷൻ, വൈ.എം.എക്ക് സമീപം, ചാക്ക, വാർഡ് കമ്മിറ്റി ഓഫിസിനു സമീപം, കഴക്കൂട്ടം, പൈപ്പിൻമൂട് ജങ്ഷൻ, ശാസ്തമംഗലം, ഹെൽത്ത് ഇൻസ്പെക്ടർ ഓഫിസ്, കടകംപള്ളി, ശ്രീചിത്രാ എൻജിനീയറിങ് കോളജിന് സമീപം, പാപ്പനംകോട്, പെേട്രാൾ പമ്പിനുസമീപം, ശ്രീകാര്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.