കഴക്കൂട്ടം: നിർധനർക്ക് സഹായഹസ്തമേകുന്ന 'ഹോം ഫോർ ഹോം ലെസ്' പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ശ്രീകാര്യം ഗവ. എൻജി നീയറിങ് കോളജിലെ വിദ്യാർഥികൾ എൻ.എസ്.എസിൻെറ നേതൃത്വത്തിൽ കോളജിന് പിറകുവശം അമ്പാടി നഗറിലെ മഞ്ജുവിൻെറ വീടു പണി ഏറ്റെടുത്ത് പൂർത്തീകരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് വീടുപണി പൂർത്തിയാക്കാൻ മഞ്ജുവിന് സാധിച്ചിരുന്നില്ല. മൂന്നാംവർഷ വിദ്യാർഥികളായ വിഷ്ണു, റോബിൻ ബാബു, അൻസ തസ്നി, അജയ് പ്രമോദ്, വിഷ്ണു എന്നീ എൻ.എസ്.എസ് വളൻറീയേഴ്സിൻെറ നേതൃത്വത്തിലാണ് വീടുപണി ആരംഭിച്ചത്. കോളജ് അധ്യാപകരിൽനിന്നും കോളജിലെ പൂർവ വിദ്യാർഥികളിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ചാണ് വീടുപണി ചെയ്തത്. ഒന്നേകാൽ ലക്ഷത്തോളം രൂപയാണ് സമാഹരിച്ചത്. കോളജ് വിദ്യാർഥികളാണ് വീടിൻെറ വയറിങ് വർക്കുകൾ ചെയ്തത്. ഇപ്പാൾ പെയിൻറിങ് ഉൾപ്പടെയുള്ള അവസാനഘട്ട മിനുക്കുപണി പുരോഗമിക്കുന്നു. കുട്ടികൾക്ക് സഹായവുമായി അധ്യാപകനും എൻ.എസ്.എസ് പ്രോഗ്രാം ഓഫിസറുമായ ഡോ. ബ്രിങ്കിൾ സി. ദാസും കൂടെയുണ്ട്. ഓണത്തിനു മുമ്പ് ഒരു വീടെന്ന സ്വപ്നം യാഥാർഥ്യമാക്കി മഞ്ജുവിന് സമ്മാനിക്കാനൊരുങ്ങുകയാണ് ശ്രീകാര്യം എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ. കാപ്ഷൻ: MG-20190828-WA0157.jpg അവസാനവട്ട പണി നടക്കുന്ന മഞ്ജുവിൻെറ വീട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.