തിരുവനന്തപുരം: അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരഭിപ്രായങ്ങള്‍ക്കും വിലക്ക് കല്‍പിക്കുന്ന ഭരണകൂട നടപടികള് ക്കെതിരെ സാംസ്‌കാരിക കൂട്ടായ്മ വളര്‍ത്തിയെടുക്കാന്‍ പ്രോഗ്രസിവ് റൈറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. കശ്മീരില്‍ മാധ്യമങ്ങളെ വിലക്കുകയും രാഷ്ട്രീയ പ്രവര്‍ത്തകരെ തടവിലാക്കുകയും ദേശീയ രാഷ്ട്രീയ നേതാക്കള്‍ക്ക് സന്ദര്‍ശനവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്ത നടപടിയില്‍ കണ്‍വെന്‍ഷന്‍ പ്രതിഷേധിച്ചു. പ്രോഗ്രസിവ് റൈറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറായി കെ.പി. രാമനുണ്ണിയെയും ജനറല്‍ സെക്രട്ടറിയായി ഡോ. വള്ളിക്കാവ് മോഹന്‍ദാസിനെയും െതരഞ്ഞെടുത്തു. ഡോ. പുതുശ്ശേരി രാമചന്ദ്രന്‍, സുഗതകുമാരി, ഡോ. ജോര്‍ജ് ഓണക്കൂര്‍, ഇ. വാസു, മണിയുര്‍ ഇ. ബാലന്‍, പെരുമ്പുഴ ഗോപാലകൃഷ്ണന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, പ്രഫ. വിശ്വമംഗലം സുന്ദരേശന്‍, പി.കെ. ഗോപി, കെ.എം. ചന്ദ്രശര്‍മ, ഗീതാ നസീര്‍ എന്നിവരാണ് രക്ഷാധികാരികള്‍. മറ്റ് ഭാരവാഹികള്‍: ഡോ. ചേരാവള്ളി ശശി, എസ്. ഹനീഫ റാവുത്തര്‍, യു. വിക്രമന്‍, ഗായത്രി, കെ.എൻ.കെ. നമ്പൂതിരി (വൈസ് പ്രസിഡൻറുമാര്‍), പ്രഫ. എം. ചന്ദ്രബാബു, പുവറ്റൂര്‍ ബാഹുലേയന്‍, കലേഷ്, ശാന്ത തുളസീധരന്‍, മണപ്പിള്ളി ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ കണ്ണാഞ്ചേരി (സെക്രട്ടറിമാര്‍), കെ. ദിലീപ്കുമാര്‍ (ട്രഷറര്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.