ചാഹലിന് 'പണികൊടുത്ത് 'ദ്രാവിഡ്

ചാഹലിന് 'പണികൊടുത്ത് 'ദ്രാവിഡ് ചഹലിന് 'പണികൊടുത്ത്' ദ്രാവിഡ് തിരുവനന്തപുരം: ബാറ്റിങ്ങിൽ 'ഉഴപ്പനായ' ഇന്ത്യയുട െ സ്റ്റാർ സ്പിന്നർ യുസ്വേന്ദ്ര ചഹലിന് പണികൊടുത്ത് രാഹുൽ ദ്രാവിഡ്. ബുധനാഴ്ച രാവിലെ കാര്യവട്ടം ഗ്രീൻഫീൽഡിൽ ബൗളിങ് പരിശീലനത്തിനിറങ്ങിയ ചഹലിൻെറ കൈയിൽ ബാറ്റെടുത്തുകൊടുത്താണ് ദ്രാവിഡ് പണികൊടുത്തത്. ചഹലിനെതിരെ ഫാസ്റ്റ് ബൗളർമാരെയും സ്പിന്നർമാരെയും മാറി മാറി പരീക്ഷിച്ചു. ആദ്യം ബാറ്റിൽ ബാൾ കൊള്ളിക്കാൻ മടിച്ചുനിന്ന ചഹലിന് അടുത്ത് വന്ന് ദ്രാവിഡിൻെറ ഉപദേശം. എല്ലാം തലകുലുക്കി സമ്മതിച്ചശേഷം വീണ്ടും ബാറ്റിങ്. ഒാരോ പന്ത് നേരിടുമ്പോഴും ദ്രാവിഡിൽനിന്നു നിർദേശങ്ങൾ ഉയർന്നു. മികച്ച ഷോട്ടുതിർത്തപ്പോൾ അഭിനന്ദനങ്ങളും. 12.30 വരെ ദ്രാവിഡ് ചഹലിനൊപ്പംനിന്ന് ബാറ്റിങ് പരിശീലനം നൽകി. ഇന്ത്യക്കായി 50 ഏകദിനങ്ങൾ കളിച്ച ചഹൽ 39 റൺസാണ് ഇതുവരെ നേടിയിട്ടുള്ളത്. 18 റൺസാണ് ഏറ്റവും ഉയർന്ന സ്കോർ. 31 ട്വൻറി20 കളിച്ചിട്ടുണ്ടെങ്കിലും നേടിയതാകട്ടെ നാല് റൺസും. ഐ.പി.എല്ലിലും സ്ഥിതി വ്യത്യസ്തമല്ല. 81 കളികളിൽ നിന്നായി നാലു റൺസാണ് ഇതുവരെ ചഹൽ ടീമിനായി നേടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.