വയനാട്​ രാഹുലി​െൻറ മനസ്സുമാറ്റിയോ എന്ന്​ മന്ത്രി പ്രകാശ്​ ജാവ്​ദേക്കർ

വയനാട് രാഹുലിൻെറ മനസ്സുമാറ്റിയോ എന്ന് മന്ത്രി പ്രകാശ് ജാവ്ദേക്കർ ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുട െ മനസ്സ് വയനാട് മാറ്റിയോ എന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവ്ദേക്കർ. പാകിസ്താന് സഹായകമായ നിലപാടിലൂടെ രാഹുൽ രാജ്യത്തെ അപഹസിച്ചുവെന്ന് കുറ്റപ്പെടുത്തിയതിന് ഒപ്പമായിരുന്നു മന്ത്രിയുടെ പരാമർശം. ന്യൂനപക്ഷ സ്വാധീന മണ്ഡലത്തിൽ പോയി മത്സരിച്ചതോടെ രാഹുലിൻെറ മനസ്സ് മാറിയോ എന്നാണ് മന്ത്രി വാർത്തസമ്മേളനത്തിൽ ഉയർത്തിയ ചോദ്യത്തിലെ വ്യംഗ്യം. വയനാടിന് എന്താണ് പ്രശ്നമെന്ന ചോദ്യം മാധ്യമപ്രവർത്തകർ ഉയർത്തിയതോടെ ജാവ്ദേക്കർ ഒഴിഞ്ഞുമാറി. വയനാടിന് പ്രശ്നമൊന്നുമില്ല, അവിടെനിന്ന് തെരഞ്ഞെടുക്കപ്പെട്ട എം.പിയാണ് രാഹുൽ എന്നാണ് താൻ അർഥമാക്കിയതെന്ന് അദ്ദേഹം വിശദീകരിച്ചു. തുടർന്നുള്ള ചോദ്യങ്ങൾക്ക് പിടികൊടുക്കാതെ കുതറിമാറുകയും ചെയ്തു. ജമ്മു-കശ്മീരിൽ അക്രമം നടക്കുന്നു, ആളുകൾ മരിക്കുന്നുവെന്ന രാഹുലിൻെറ പ്രസ്താവന പാകിസ്താൻ യു.എന്നിൽ നൽകിയ പരാതിയിൽ ആയുധമാക്കിയെന്ന് ജാവ്ദേക്കർ പറഞ്ഞു. നിരുത്തരവാദ പ്രസ്താവന കോൺഗ്രസിൻെറ പാപ്പരത്തവും വോട്ടുബാങ്ക് രാഷ്ട്രീയവുമാണ് എടുത്തുകാട്ടുന്നത്. മണിശങ്കർ അയ്യരുടെ ചിന്താഗതിയാണ് കോൺഗ്രസിൻെറ ചിന്താധാരയെന്ന് ജാവ്ദേക്കർ പറഞ്ഞു. ജമ്മു-കശ്മീർ വിഷയത്തിൽ കോൺഗ്രസ് നിലപാട് തിരുത്തിയാൽ മാത്രം പോരാ, രാഹുൽ ഗാന്ധി മാപ്പുപറയുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.