ന്യൂഡൽഹി: മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് അഖിൽ ഖുറൈശിക്ക് സ്ഥാനക്കയറ്റം നൽകണമെന്ന കൊളീജിയ ം ശിപാർശയിൽ കേന്ദ്ര നിയമമന്ത്രാലയത്തിൽനിന്ന് അറിയിപ്പ് കിട്ടിയെന്ന് സുപ്രീംകോടതി. ഇത് കൊളീജിയം മുമ്പാകെ സമർപ്പിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി നേതൃത്വം നൽകിയ ബെഞ്ച് പറഞ്ഞു. ഖുറൈശിയുടെ സ്ഥാനക്കയറ്റത്തിൽ വിജ്ഞാപനമിറക്കാൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈകോടതി അഭിഭാഷക അസോസിയേഷൻ നൽകിയ ഹരജിയിൽ വാദംകേൾക്കുന്നത് ബെഞ്ച് മാറ്റിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.