- ഇന്ന്​ ദേശീയ കായികദിനം താജുദ്ദീൻ കമൻററി ബോക്സിന് പുറത്ത് വിശ്രമത്തിലാണ്

ഇരവിപുരം: കായിക കുതിപ്പിന് ആവേശം പകർന്ന ശബ്ദത്തിന് ഇടമുറിഞ്ഞപ്പോൾ ആ ഓർമകളിൽ താജുദ്ദീൻെറ കണ്ഠമിടറുന്നു. കേരളത ്തിൻെറ കളിസ്ഥലങ്ങളിൽ എന്നും ആവേശവും ആർജവവും പകർന്ന ശബ്ദത്തിൻെറ ഉടമയായ ഈ റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ ഇന്ന് വിശ്രമത്തിലാണെങ്കിലും മനസ്സിലും ചിന്തകളിലും കായികാവേശം പരന്നൊഴുകുകയാണ്. ടി.വി ചാനലുകളുടെ കടന്നുകയറ്റത്തിന് മുമ്പ് കളിക്കളങ്ങളിലെ ആവേശം ശ്രോതാക്കളുടെ കാതുകളിലെത്തിച്ച 74കാരനായ താജുദ്ദീൻ ഇന്ന് കമൻററി ബോക്സിന് പുറത്ത് വിശ്രമത്തിലാണ്. സ്റ്റേഡിയങ്ങളിൽ പോയി കളി കാണാൻ കഴിയാതിരുന്നവർക്ക് ഇദ്ദേഹത്തിൻെറ കമൻററി കേൾക്കുമ്പോൾ കളി കണ്ട അനുഭൂതിയാണ് ലഭിച്ചിരുന്നത്. അരനൂറ്റാണ്ട് കാലം കായികരംഗത്ത് തിളങ്ങിനിന്ന ഇദ്ദേഹത്തിൻെറ ശബ്ദത്തിൽ ഇടർച്ച സംഭവിച്ചതോടെയാണ് പത്തുകൊല്ലം മുമ്പ് ഈ രംഗത്തുനിന്ന് വിടവാങ്ങിയത്. സന്തോഷ് ട്രോഫി, ഫെഡറേഷൻ കപ്പ്, സിസേഴ്സ് കപ്പ്, ഡ്യൂറൻറ് കപ്പ് തുടങ്ങി നിരവധി നിരവധി ടൂർണമൻെറുകൾക്ക് ആകാശവാണിയിലൂടെയും ദൂരദർശനിലൂടെയും താജുദ്ദീൻ ശബ്ദം നൽകി. 1978ൽ കൊല്ലത്ത് നടന്ന സ്കൂൾ മീറ്റിൽ പി.റ്റി. ഉഷ 100 മീറ്ററിൽ സ്വർണം നേടുമ്പോൾ താജുദ്ദീനായിരുന്നു അനൗൺസർ. 1957-58 കാലത്ത് സ്കൂളിൽ പഠിക്കുമ്പോൾ100 മീറ്ററിൽ ജില്ലാ ചാമ്പ്യനായാണ് അറ്റ്ലറ്റിക് രംഗത്തേക്ക് കടന്നുവന്നത്. കളിയുടെ കമൻററി നടത്തുന്നതിന് മുമ്പ് കളിക്കാരുടെ താമസസ്ഥലത്തെത്തി അവരുടെ പേരും ജഴ്സി നമ്പരും മനസ്സിലാക്കിവെക്കുന്നതിനാൽ കമൻററിക്കിടെ ഒരു കളിക്കാരുടെ പേരും തെറ്റിയിട്ടില്ല. ഫുട്ബാൾ, ബാഡ്മിൻറൺ, അറ്റ്ലറ്റിക്സ് തുടങ്ങി കായികരംഗങ്ങളിലെല്ലാം ഇദ്ദേഹം ൈകയൊപ്പ് പതിപ്പിച്ചു. കൊല്ലത്തിൻെറ കായികമേഖലയിൽ സംഘാടകനായും ഒഫിഷ്യലായും അനൗൺസറായും തിളങ്ങിയിട്ടുണ്ട്. അയത്തിൽ ശാന്തിനഗർ 131 ഫാത്തിമാ മൻസിലിൽ തനിക്ക് ലഭിച്ച അംഗീകാരങ്ങൾക്കിടയിൽ വിശ്രമജീവിതം നയിക്കുമ്പോഴും താജുദ്ദീൻെറ മനസ്സ് മുഴുവൻ കായികരംഗത്തെ കുതിപ്പുകളാണ്. ചിത്രം: താജുദ്ദീൻ kg3 thajudeen
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.