സ്​കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം ആവശ്യമില്ലെന്ന്​ സംഘ്പരിവാർ സംഘടന സെക്രട്ടറി

ന്യൂഡൽഹി: സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം നൽകേണ്ടതില്ലെന്ന് ആർ.എസ്.എസുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സംഘടന 'ശി ക്ഷ സൻസ്കൃതി ഉഥൻ ന്യാസ്' (എസ്.എസ്.യു.എൻ) സെക്രട്ടറി അതുൽ കോത്താരി അഭിപ്രായപ്പെട്ടു. ലൈംഗിക വിദ്യാഭ്യാസം പാഠ്യക്രമത്തിൻെറ ഭാഗമാക്കേണ്ടതില്ല. അത് കുട്ടികളെ ദോഷകരമായി ബാധിക്കും. ആവശ്യമെങ്കിൽ വിദ്യാർഥികൾക്ക് കൗൺസലിങ് നൽകാം. ഇക്കാര്യത്തിൽ കുട്ടികളേക്കാളുപരി അവരുടെ രക്ഷിതാക്കൾക്കാണ് കൗൺസലിങ് നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിൻെറ കരടിൽ, ഭാവിയിൽ സെക്കൻഡറി സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തണമെന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ ബി.ജെ.പി സർക്കാർ രൂപവത്കരിച്ച ആർ.കെ. കസ്തൂരിരംഗൻെറ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.