തിരുവനന്തപുരം: ജില്ലയിൽ മുെമ്പങ്ങും കാണാത്ത വൻ വികസന പദ്ധതികൾ ആരംഭിച്ച് പൂർണതയിലേക്കെത്തുകയാണെന്ന് സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം അവതരിപ്പിച്ചിട്ടുള്ള മുഴുവൻ ബജറ്റുകളും നൂറുകണക്കിന് ചെറുതും വലുതുമായ പ്രവർത്തനങ്ങൾക്കാണ് തുക വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ എട്ട് വൻകിട പദ്ധതികൾ കിഫ്ബിയിൽ ഉൾപ്പെടുത്തി അംഗീകാരം നൽകി. വട്ടിയൂർക്കാവ് ജങ്ഷൻെറ വികസനം, കുടിവെള്ളം പരിഹരിക്കാനുള്ള അതിയന്നൂർ-കോട്ടുകാൽ പദ്ധതികൾ കാരോട് കുളത്തൂർ ചെങ്കൽ കുടിവെള്ള പദ്ധതി, വെഞ്ഞാറമൂട് ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം പൂന്തുറ -വലിയതുറ തീര സംരക്ഷണം, വഴയില -പഴകുറ്റി-കച്ചേരി നടപാത നാലുവരിയാക്കാൽ, നെയ്യാർഡാം -കാട്ടാക്കട റോഡ്, എന്നീ എട്ട് പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകി പണം വകയിരുത്തി. കൂടാതെ 18ഒാളം വൻ പദ്ധതികൾ അവസാന ഘട്ടത്തിലെത്തി നിൽക്കുകയാണ്. ശ്രീകാര്യം ഫ്ലൈ ഒാവർ, പേരൂർക്കട ഫ്ലൈ ഒാവർ, മെഡിക്കൽ കോളജ് ജങ്ഷൻ വികസനം, ഉള്ളൂർ പട്ടം ഫ്ലൈ ഒാവർ, കേരള സ്പോർട്സ് പാർക്ക് പ്രോജക്ട് വഴയില, നെടുമങ്ങാട് റോഡ് വികസനം എന്നീ പ്രവൃത്തികൾ ആരംഭിക്കുന്നതിൻെറ വിവിവ ഘട്ടങ്ങളിലാണ്. ജില്ലയിലെ വിദ്യാലയങ്ങളും ആശുപത്രികളും അടിസ്ഥാന സൗകര്യ വികസനത്തിലും ജനങ്ങൾക്ക് നൽകുന്ന സേവനങ്ങളിലും നല്ല തോതിലുള്ള പ്രവർത്തന മികവാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.