തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ബാലന്‍ മരിച്ചു. തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശികളായ ജസ്റ്റിന്‍-സുമിത ദമ്പതികളുടെ മകന്‍ വിഷ്ണുവാണ് (എട്ട്) മരിച്ചത്. ബുധനാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. രക്തക്കുറവും വിളര്‍ച്ചയും ജനിതക തകരാറുമുള്ള വിഷ്ണു മൂന്നാഴ്ചയായി ചികിത്സയിലായിരുന്നു. പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞതോടെ ആരോഗ്യനില വഷളായ കുട്ടി ബുധനാഴ്ച രാത്രി ഒമ്പതരയോടെ മരിച്ചു. അതേസമയം ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുഞ്ഞ് മരിക്കാന്‍ കാരണമെന്നാരോപിച്ച് രക്ഷാകർത്താക്കളും ബന്ധുക്കളും ആശുപത്രിയില്‍ ബഹളംെവച്ചു. മെഡിക്കല്‍ കോളജ് എസ്.െഎ ആര്‍.എസ്. ശ്രീകാന്തിൻെറ നേതൃത്വത്തിൽ പൊലീസ് എത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. കുഞ്ഞിന് ആവശ്യമായ ചികിത്സ നല്‍കിയിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.