വിനായക ചതുർഥി ഉത്സവം

വെള്ളറട: അരുവിയോട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുർഥി ഉത്സവവും മൂന്നാമത് ഗണേശ പുരാണ പഞ്ചാംഗ സമീക്ഷ യജ ്ഞവും രാജധാനി ഗ്രൂപ് ചെയര്‍മാനും ശ്രീ നാരായണ ധര്‍മവേദി സംസ്ഥാന കണ്‍വീനറുമായ ഡോ. ബിജു രമേഷ് ഉദ്ഘാടനം ചെയ്തു. ബി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. യജ്ഞാചാര്യന്‍ വളവനാട് വിമല്‍ വിജയ്, ക്ഷേത്രം തന്ത്രി ഇടയ്‌ക്കോട് മീത്തില്‍ പ്രദീപ് നാരായണൻ, ക്ഷേത്രം പ്രസിഡൻറ് ബി. മണികണ്ഠനാശാരി, യജ്ഞ നിർവഹണ സമിതി ജനറല്‍ കണ്‍വീനറുമായ അരുവിയോട് സജി, എം. ശ്രീകണ്ഠന്‍, ബി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ചിത്രം: അരുവിയോട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ ആരംഭിച്ച ശ്രീമത് ഗണേശ പുരാണപഞ്ചാംഗ സമീക്ഷായജ്ഞം ഡോ. ബിജു രമേഷ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.